കോന്നി പോപ്പുലർ ഫിനാൻസ് ഹെഡ് ഓഫീസിൽ സി ബി ഐ പരിശോധന
Konnivartha. Com :കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ കോന്നി വകയാർ ആസ്ഥാനമായുള്ള പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ വകയാർ ഹെഡ് ഓഫീസിൽ കൊച്ചിയിൽ നിന്നുള്ള സി ബി ഐ സംഘം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പരിശോധന നടത്തുന്നു. ഇന്ന് രാവിലെ മുതൽ ആണ് വലിയ പോലീസ് സുരക്ഷയോടെ പരിശോധന തുടങ്ങിയത്
പോപ്പുലർ ഫിനാൻസ് ഉടമകൾ 265 ശാഖകൾ വഴി 1600 കോടി രൂപ വിദേശത്തേക്ക് കടത്തി എന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. 6 പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
നിക്ഷേപകരിൽ നിന്നും സി ബി ഐ തെളിവ് എടുപ്പ് തുടങ്ങിയിരുന്നു. നിയമങ്ങൾ എല്ലാം ലംഘിച്ചാണ് ഏറെ വർഷമായി പോപ്പുലർ ഫിനാൻസ് പ്രവർത്തിച്ചത് എന്നും ഇ ഡി മനസ്സിലാക്കിരുന്നു.
രാവിലെ മുതൽ വലിയ പോലീസ് സന്നാഹത്തോടെ ആണ് സി ബി ഐ വകയാർ ഹെഡ് ഓഫീസിൽ എത്തിയത്. കൂടുതൽ തെളിവുകൾ ഇവിടെ നിന്നും ലഭിക്കും എന്ന നിഗമനത്തിൽ ആണ് പരിശോധന.
കേരളത്തിലും കേരളത്തിന് പുറത്തും വാങ്ങി കൂട്ടിയ വസ്തുക്കൾ കെട്ടിടം എന്നിവയിൽ ചിലതു മാത്രം ആണ് കണ്ടെത്താൻ കഴിഞ്ഞത്. പിടിച്ചെടുത്ത പതിനഞ്ചു വാഹനത്തെക്കാൾ ഏറെ വാഹനങ്ങൾ കണ്ടെത്താൻ ഉണ്ട്.
കോടികളുടെ നിക്ഷേപക തട്ടിപ്പ് ആണ് പ്രതികൾ കരുതി കൂട്ടി ചെയ്തത്. കോടികൾ വിദേശത്തേക്ക് അനധികൃത മാർഗത്തിലൂടെ കടത്തി എന്നും അന്വേഷണ സംഘം കണ്ടെത്തി.