Trending Now

പത്തനംതിട്ടയില്‍ നിന്നും വാങ്ങിയ കടലക്കറിയില്‍ കറുത്ത അട്ട

 

konnivartha.com : പത്തനംതിട്ട അഴൂരില്‍ നിന്നും പൊറോട്ടയുടെ കൂടെ വാങ്ങിയ കടലക്കറിയില്‍ കറുത്ത അട്ടയെ കിട്ടിയെന്നു പരാതി . വി കോട്ടയം കിഴക്കേ മുല്ലക്കുഴിയില്‍ അനില്‍ കുമാര്‍ ഇന്ന് രാവിലെ വാങ്ങിയ കടലക്കറിയില്‍ ആണ് കറുത്ത അട്ടയെ കണ്ടത് .

 

ചികിത്സയില്‍ ഉള്ള മകനെയും കൊണ്ട് പത്തനംതിട്ട നിന്നും ഓട്ടോയില്‍ വി കോട്ടയത്തിന് വരവേ അഴൂരിലെ കടയില്‍ നിന്നും പൊറാട്ടയും കടലക്കറിയും പാര്‍സ്സല്‍ വാങ്ങി .വീട്ടില്‍ എത്തി മകന്‍ പൊതി തുറന്നു പൊറൊട്ട കഴിക്കുന്നതിനു ഇടയില്‍ ആണ് കറുത്ത അട്ടയെ കണ്ടത് . ഭക്ഷ്യ സുരക്ഷാ  അധികാരികള്‍ക്ക് പരാതി നല്‍കിയതായി അനില്‍ കുമാര്‍ അറിയിച്ചു. ഈ കടയ്ക്ക് നോട്ടീസ് നല്‍കിയതായി ഭക്ഷ്യ സുരക്ഷാ അധികാരികള്‍ അറിയച്ചതായി അനില്‍ കുമാര്‍ “കോന്നി വാര്‍ത്തയോട് “പറഞ്ഞു

 

 

error: Content is protected !!