Trending Now

ഹിന്ദി ട്രാന്‍സലേറ്റര്‍ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു 

 

konnivartha.com : സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ  ജൂനിയര്‍ ഹിന്ദി ട്രാന്‍സലേറ്റര്‍, ജൂനിയര്‍ ട്രാന്‍സലേറ്റര്‍, സീനിയര്‍ ഹിന്ദി ട്രാന്‍സലേറ്റര്‍    എക്സാമിനേഷന്‍ 2022 കമ്പ്യൂട്ടര്‍ അധിഷ്ഠിത മത്സര പരീക്ഷ രാജ്യമെങ്ങും 2022 ഒക്ടോബറില്‍ നടക്കും. പരീക്ഷാ തീയതി എസ്.എസ്.സി വെബ്സൈറ്റിലൂടെ പിന്നീട് അറിയിക്കും.  ഓണ്‍ലൈനിലൂടെ മാത്രമേ അപേക്ഷിക്കാവൂ. അപേക്ഷ സമര്‍പ്പിക്കാനും പരീക്ഷാ സ്‌കീം, സിലബസ് തുടങ്ങിയ വിവരങ്ങള്‍ക്കും http://ssc.nic.in, www.ssckkr.kar.nic.in എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 ആഗസ്ത് 4ന് രാത്രി 11 മണിവരെയാണ്.

എല്ലാ വനിതാ, പട്ടികജാതി /പട്ടിക വര്‍ഗ്ഗ, വിമുക്തഭട പരീക്ഷാര്‍ത്ഥികളും സംവരണത്തിന് അര്‍ഹരായിരിക്കും.

ഉദ്യോഗാര്‍ത്ഥികള്‍ 2022 ജൂണ്‍ ഒന്നിനകം 18 നും 30 വയസ്സിനും  ഇടയില്‍ പ്രായമുള്ളവരായിരിക്കണം.  സംവരണ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ വയസ്സ് ഇളവ് ലഭിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 നും 5 മണിക്കുമിടയില്‍ 080 25502520,  9483862020 എന്നീ നമ്പരുകളില്‍ വിളിക്കാം.

© 2025 Konni Vartha - Theme by
error: Content is protected !!