
konnivartha.com : ചതുര്‍മുഖം സിനിമയുടെ നിര്‍മ്മാതാവും നടനുമായ കോന്നി വെങ്ങവിളയില്‍ ജിസ് തോമസിന്‍റെ വിവാഹത്തിന് ചലച്ചിത്ര താരം മഞ്ചു വാര്യര്‍ കോന്നിയില്‍ എത്തി . കോന്നി സെൻ്റ്. ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയില്‍ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് ഇവിടെ വെച്ച് നടന്ന വിവാഹ സല്‍ക്കാരത്തിന് ഇടയില്‍ ആണ് മഞ്ചു വാര്യര്‍ കോന്നിയില്‍ എത്തിയത് . ആന്‍സി ഡേവിഡ് ആണ് ജിസ് തോമസിന്‍റെ വധു.
ജിസ് നിർമ്മിച്ച ചതുർമുഖം സിനിമയിലെ നായികയായിരുന്നു മഞ്ചു വാര്യർ.