( ജൂണ്‍ 22 ന് എം എല്‍ എ കെ എസ് ടി പി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയപ്പോള്‍ ഉള്ള ചിത്രം )
konnivartha.com : കോന്നി ടൗണിൽ ഭാഗത്തെ നിർമാണ പ്രവർത്തികൾ ജൂലൈ 15 നുള്ളിൽ ആദ്യഘട്ട ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കണമെന്ന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാര്‍ കെ എസ് ടി പി അധികൃതരോട് കഴിഞ്ഞ ജൂണ്‍ 22 നിർദ്ദേശിച്ചു എങ്കിലും എം എല്‍ എ യുടെ നിര്‍ദേശം കെ എസ് ടി പി അധികൃതര്‍ തള്ളി കളഞ്ഞു .
പുനലൂർ- മൂവാറ്റുപുഴ റോഡിന്‍റെ കോന്നി റീച്ചിന്‍റെ നിർമാണ പുരോഗതി അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ വിലയിരുത്തിയ ശേഷമാണ് ജൂലൈ 15 നുള്ളിൽ ആദ്യഘട്ട ടാറിങ് ഉൾപ്പെടെ പൂർത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയത് . നിര്‍ദേശം കിട്ടിയതോടെ കെ എസ് ടി പി ജീവനക്കാര്‍ തലകുലുക്കി സമ്മതിച്ചു . പക്ഷെ കോന്നി ടൗണിൽ ഒന്നും നടന്നില്ല . കെ എസ് ടി പി എഞ്ചിനീയറോട് ആണ് എം എല്‍ എ നിര്‍ദേശം നല്‍കിയത് . എഞ്ചിനീയര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല .
ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്‌ഥാപിക്കുന്ന പ്രവർത്തികളും പൂർത്തീകരിക്കും എന്ന് പറഞ്ഞു എങ്കിലും അക്കാര്യവും സൌകര്യ പൂര്‍വ്വം എം എല്‍ എ യും കെ എസ് ടി പി എഞ്ചിനീയറും മറന്നു എങ്കില്‍ “കോന്നി വാര്‍ത്ത “ഇരുവരെയും അക്കാര്യം ഓര്‍മ്മിപ്പിക്കുന്നു . കെ എസ് ടി പി എക്സിക്യൂട്ടീവ് എൻജിനീയർ ജാസ്മിൻ, അസി. എൻജിനീയർ ഷൈബി, കരാർ കമ്പനി എൻജിനീയർ മെഫിൻ എന്നിവര്‍ തങ്ങളുടെ മെല്ലെ പോക്ക് നയം ആണ് കോന്നി ടൗണിൽ കാണിക്കുന്നത്
സ്ഥലം എം എല്‍ എ യുടെ നിര്‍ദേശം പോലും അനുസരിക്കാന്‍ ഉള്ള സാമാന്യ മര്യാദ പോലും കെ എസ് ടി പി കാണിച്ചില്ല . ജൂലൈ 16 ന് പോലും ആര്‍ എച് എസ് -ചൈനാ മുക്ക് റോഡ് പണികള്‍ പൂര്‍ത്തീകരിച്ചില്ല .