തോക്ക് ലൈസന്‍സുളളവര്‍ രജിസ്റ്റര്‍ ചെയ്യണം
മൈലപ്ര ഗ്രാമപഞ്ചായത്തില്‍ കൃഷിനാശം വരുത്തുന്ന കാട്ടുപന്നികളെ നിയമാനുസൃതമായി വെടിവച്ച് കൊല്ലുന്നതിന് തോക്ക് ലൈസന്‍സുള്ളവരുടെ വിവരങ്ങള്‍ പഞ്ചായത്തില്‍ അടിയന്തിരമായി രജിസ്റ്റര്‍ ചെയ്യണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഫോണ്‍: 0468 2222340, 9496042677, ഇമെയില്‍ [email protected]
നാലമ്പല ദര്‍ശനത്തിന് സൗകര്യമൊരുക്കി കെ.എസ്.ആര്‍.ടി.സി
നാലമ്പല ദര്‍ശനത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി തീര്‍ഥയാത്ര സംഘടിപ്പിക്കും. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിലാണിത്. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, കൂടല്‍ മാണിക്യം ഭരത ക്ഷേത്രം, മൂഴികുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീശത്രുഘ്ന സ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലേക്കാണ് കെഎസ്ആര്‍ടിസി ട്രിപ്പുകള്‍ നടത്തുന്നത്. തീര്‍ഥാടകര്‍ക്ക് ക്ഷേത്രവുമായി സഹകരിച്ച് ദര്‍ശനത്തിനും വഴിപാടിനും പ്രത്യേക സൗകര്യങ്ങളും ഒരുക്കും. ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ജൂലൈ 17 മുതല്‍ ട്രിപ്പുകള്‍ ആരംഭിക്കും. ഫോണ്‍ : ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തിരുവല്ല 9744348037, അടൂര്‍ 9846460020, പത്തനംതിട്ട 9847042507, കോന്നി 8281855766.
ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തീയറ്ററിലേക്ക് ആവശ്യമായ ഫ്ളാഷ് ഓട്ടോക്ലേവ് മെഷീന്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ആഗസ്റ്റ് നാലിന് മൂന്നു വരെ വിതരണം ചെയ്യുന്ന ടെന്‍ഡര്‍ ഫോറം ആഗസ്റ്റ് ഒന്‍പതിന് രണ്ടു വരെ സ്വീകരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ :04734 223236.
അഭിമുഖം മാറ്റി
കോന്നി താലൂക്ക് ആശുപത്രിയില്‍ ഈ മാസം 14ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം 21ലേക്ക് മാറ്റിയെന്ന് താലൂക്ക് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
പ്ലാസ്റ്റിക് നിരോധിച്ചു
മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചിരിക്കുന്നതിനാല്‍ പ്ലാസ്റ്റിക്ക് ഉത്പാദിപ്പിക്കുകയോ, വിതരണം ചെയ്യുകയോ, സംഭരണം നടത്തുകയോ, വില്‍പ്പന നടത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള പിഴ ഈടാക്കുമെന്നും കുറ്റമാവര്‍ത്തിച്ചാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മൈലപ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ്സ് ഡെവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം (04712234374, 2234373, 8547005065), കുണ്ടറ (0474258086, 8547005066), മാവേലിക്കര (04792304494/2341020, 8547005046), കാര്‍ത്തികപ്പള്ളി (04792485370/2485852, 8547005017) കലഞ്ഞൂര്‍ (04734272320, 8547005024), പെരിശ്ശേരി (04792456499, 8547005006) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 750 രൂപ (എസ്.സി,എസ്.റ്റി 250 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും പ്രവേശനം നേടേണ്ട കോളേജില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ www.ihrd.ac.in സന്ദര്‍ശിക്കുക.
ഐ.എച്ച്.ആര്‍.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രവേശനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമന്‍ റിസോഴ്സസ്സ് ഡെവലപ്പ്മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (04602206050,8547005048), ചീമേനി (04672257541, 8547005052), കൂത്തുപറമ്പ് (04902362123, 8547005051), പയ്യന്നൂര്‍ (04972877600, 8547005059), മഞ്ചേശ്വരം (04998215615, 8547005058), മാനന്തവാടി (04935245484, 8547005060), നീലേശ്വരം (04672240911, 8547005068) ഇരിട്ടി(04902423044, 8547003404) എന്നീ അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2022-23 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന്‍ നടത്താവുന്ന 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.ihrdadmissions.org എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും, 1000 രൂപ (എസ്.സി,എസ്.റ്റി 350/രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം നേടേണ്ട കോളേജില്‍ ലഭിക്കണം. അതാത് കോളേജുകളില്‍ ഓഫ് ലൈനായും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in സന്ദര്‍ശിക്കുക.
ക്വട്ടേഷന്‍
പത്തനംതിട്ട കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തിലെ ഔദ്യോഗിക വാഹനമായ KL-03 W9999 നമ്പര്‍ മഹീന്ദ്ര ജീപ്പിന് ഉപയോഗിക്കുന്നതിനായി ട്യൂബ് ലെസ് ടയര്‍ 2015/75/R15 സൈസിലുള്ള രണ്ട് ടയറുകള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ടയറുകള്‍ സപ്ലൈ ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 22 ന് ഉച്ചയ്ക്ക് 12ന് മുമ്പ് പത്തനംതിട്ട ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയത്തില്‍ ക്വട്ടേഷന്‍ സമര്‍പ്പിക്കണമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.