Trending Now

നിരവധി തൊഴില്‍ അവസരങ്ങള്‍

അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റ്

കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ അസിസ്റ്റന്റിന്റെ മൂന്ന് ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂലൈ 30 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് www.keralaadministrativetribunal.gov.in  സന്ദർശിക്കുക.

 

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

സംസ്ഥാന വനിത ശിശു വികസന വകുപ്പിനു കീഴിലെ നിർഭയ സെല്ലിൽ ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ കരാർ ഒഴിവുണ്ട്. എസ്.എസ്.എൽ.സി, ഇംഗ്ലീഷ്-മലയാളം ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടർ പരിജ്ഞാനം എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികൾ ജൂലൈ 20ന് രാവിലെ 10ന് തിരുവനന്തപുരം ബേക്കറി ജംഗ്ഷന് അടുത്തുള്ള ചെമ്പകനഗർ ഹൗസ് നം.40 ൽ പ്രവർത്തിക്കുന്ന നിർഭയ സെൽ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് സ്റ്റേറ്റ് കോ-ഓർഡിനേറ്റർ അറിയിച്ചു.

എൻജിനീയർ, ഓവർസീയർ ഒഴിവ്

 

പട്ടികവർഗ വികസന വകുപ്പിൽ 200 അക്രഡിറ്റഡ് എൻജിനീയർ, ഓവർസീയർ തസ്തികയിൽ സിവിൽ എൻജിനിയറിങ് ബിരുദമോ ബി.ടെക്/ഡിപ്ലോമയോ/ഐ.ടി.ഐ സർട്ടിഫിക്കറ്റോ പാസായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 23 വൈകിട്ട് 5 മണി. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.

അസിസ്റ്റന്റ് ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം മണ്ണന്തല സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്റ്റന്റ് ഇൻസ്ട്രക്ടർ തസ്തികയിലേക്ക് താല്ക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂലൈ 20നു രാവിലെ 10ന് എഴുത്തുപരീക്ഷയും അഭിമുഖവും നടത്തും. ബി.കോം (റെഗുലർ) ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് യോഗ്യതയുള്ള താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യതയും എക്‌സ്പീരിയൻസും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടു ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2540494.

അധ്യാപക ഒഴിവ്

 

പാലക്കാട് ആനക്കല്‍  ഗവ. ട്രൈബല്‍ വെല്‍ഫെയര്‍ സ്‌കൂളില്‍ ഹൈസ്‌കൂളില്‍  എച്ച്.എസ്.ടി കണക്ക് വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ളവര്‍ ജൂലൈ 14 ന് രാവിലെ 10 ന് കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു. ഫോണ്‍: 0491 2811081

മെഡിക്കല്‍ ഓഫീസര്‍/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സ്  അഭിമുഖം

 

ആരോഗ്യ വകുപ്പില്‍ എറണാകുളം ജില്ലയില്‍ അംഗപരിമിതര്‍ക്കുള്ള യൂണിക്ക് ഡിസേബിലിറ്റി ഐ.ഡി കാര്‍ഡ് (യു.ഡി.ഐ.ഡി) വിതരണവുമായി ബന്ധപ്പെട്ട് അംഗപരിമിതരുടെ അപേക്ഷകള്‍ പരിശോധിക്കാനും വിവരങ്ങള്‍ ക്രോഡീകരണം നടത്തുന്നതിലേക്കായി രണ്ട് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റേഴ്‌സിന്റെയും (യോഗ്യത ഡിഗ്രി, ഡി.സി.എ/പിജിഡിസിഎ)  ഒരു മെഡിക്കല്‍ ഓഫീസറുടെയും (യോഗ്യത എംബിബിഎസ് ടിസിഎംസി രജിസ്‌ട്രേഷന്‍ രണ്ട് മാസക്കാലയളവിലേക്കു താത്കാലികമായി നിയമിക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂലൈ 14-ന്  വൈകിട്ട് നാലിനകം അയക്കണം.

error: Content is protected !!