Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ
Breaking:
അരുവാപ്പുലം :ബി. ​രേ​ഷ്മ പു​തി​യ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റാ​കും ശബരിമല : പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന ആയിരം പേരെ മാത്രം അനുവദിക്കും: എരുമേലി പരമ്പരാഗത പാത വഴി എത്തുന്നവർക്ക് പ്രത്യേക പാസ് ഇല്ല വിഖ്യാത മാധ്യമപ്രവർത്തകൻ പീറ്റർ ആർനറ്റ് (91) അന്തരിച്ചു വൈദ്യുത ദീപാലങ്കാരം നടത്തുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണം :കെ എസ് ഇ ബി സ്ഥാനാർത്ഥികളുടെ മരണം: പ്രത്യേക തിരഞ്ഞെടുപ്പ് വിജ്ഞാപനമായി നന്ദേഡ്–കൊല്ലം ശബരിമല സ്പെഷ്യൽ എക്സ്പ്രസിന് ആവണീശ്വരത്തും കൊട്ടാരക്കരയിലും സ്റ്റോപ്പ് അനുവദിച്ചു ശബരിമലയില്‍ സുഖദര്‍ശനം: ഗായകന്‍ സന്നിധാനന്ദന്‍ ശബരിമല സ്വർണപ്പാളി കടത്തല്‍ കേസ് : രേഖകൾ കോടതി അനുവദിച്ചാൽ ഇഡി പ്രത്യേക കേസ് രജിസ്റ്റർ ചെയ്യും

വനം വകുപ്പ് തടസം: അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേയുടെ കാത്തിരിപ്പ് നീളും

News Editor

ജൂലൈ 10, 2022 • 10:05 am

 

konnivartha.com : കോന്നി ∙ അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കാത്തിരിപ്പ് നീളും. പാതയുടെ 50 കിലോമീറ്ററിലധികം ദൂരം വനത്തിലൂടെ കടന്നു പോകുന്നതാണ് നിലവിലെ വെല്ലുവിളി.

അച്ചൻകോവിൽ – പ്ലാപ്പള്ളി മലയോര ഹൈവേ കിഫ്‌ബിയിൽ ഉൾപ്പെടുത്തി 86 കോടി രൂപ ചെലവിലാണ് അച്ചൻകോവിൽ – പ്ലാപ്പള്ളി റോഡ് പുനർനിർമിക്കാൻ അനുമതിയായിട്ടുള്ളത്. നിലവിലുള്ള അച്ചൻകോവിൽ – കല്ലേലി – കോന്നി – തണ്ണിത്തോട് – ചിറ്റാർ പാതയാണ്
പ്ലാപ്പള്ളി വരെ നീളുന്നത്.

 

കൊല്ലം ജില്ലയിലെ അച്ചൻകോവിലും അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളിലൂടെയാകും റോഡ് കടന്നു പോകുക.മുൻ ഉമ്മൻ ചാണ്ടി സർക്കാരിന്റെ
ക്കാലത്ത് കേരള തമിഴ് നാട് അതിർത്ഥിയായ അച്ചൻകോവിൽ മേക്കര – പംബ്ലി ഭാഗത്ത് നിന്നും തുടങ്ങിഗവി വണ്ടി പെരിയാർ കുമളി കമ്പം, തേനി വഴി കൊടൈക്കാനാൽ പാതയായി ഇതിനെ
മാറ്റാൻ പദ്ധതി തയാറാക്കിയിരുന്നു. ഇവിടെയും മൂഴിയാർ മുതൽ ഗവി വരെയുള്ള വന മേഖല യിലൂടെയുള്ള നിർമ്മാണം ആയിരുന്നു പ്രധാന തടസ്സം. അച്ചൻകോവിലിൽ നിന്നുംകോന്നി ചിറ്റാർ വഴി മൂഴിയാർ ഗവി പാതകൾ ഉണ്ടെങ്കിലും നൂറ്റിയമ്പത് കിലോമീറ്റർ ദൂരം വരുന്ന റോഡ് ഭാഗങ്ങൾ വനം വകുപ്പ് നിയന്ത്രണത്തിലുള്ളതാണ്.

ഇവിടെ നിർമ്മാണം നടത്തുന്നത് തന്നെ വനം വകുപ്പ് നേരിട്ടാണ്. തീർത്തും വീതി കുറവുള്ള പാതയിലൂടെവലിയ വാഹനങ്ങൾക്ക് കടന്നു പോകാനും തടസ്സങ്ങൾഉണ്ടാക്കാറുണ്ട്.തെങ്കാശിയിൽ നിന്നും തുടങ്ങുന്ന തരത്തിൽ പാത നടപ്പായാൽ കേരളത്തിന്‍റെ രണ്ട് അതിര്‍ത്തികളെ കോർത്തിണക്കി മലയോരഹൈവേ യാഥാർത്ഥ്യമായേനെ . ഇതു മാത്രല്ല,തമിഴ്നാട്ടിൽ നിന്നു കേരളത്തിലേക്കുള്ള വാഹന ഗതാഗതം കൂടുതൽ എളുപ്പത്തിലാവുകയും ഇതുവഴി ചരക്കു ഗതാഗതം സുഗമമാകുകയും ചെയ്യും. നിലവിൽ കിഫ് ബിയിൽ ഉൾപെടുത്തി മൂന്നു റീച്ചുകളായാണ് റോഡ്‌ പണികള്‍ നടത്തുക.

 

തണ്ണിത്തോട് – ചിറ്റാർ ആദ്യ റീച്ച് 5.9 കിലോമീറ്ററാണ്. ഉറുമ്പിനി – വാലുപാറ 3.80 കിലോമീറ്റർ രണ്ടാം റീച്ചും സീതത്തോട് പാലം മൂന്നാം റീച്ചിലുമാണ് ഉൾപ്പെടുന്നത്. സീതത്തോട് പാലത്തിനും ഉറുമ്പിനി പാലത്തിനും വീതി കൂടും

 

അച്ചൻകോവിൽ – കല്ലേലി, തണ്ണിത്തോട് – ചിറ്റാർ ഭാഗങ്ങളിലാണ് വനം വകുപ്പിന്‍റെ അനുമതി ആവശ്യമായുള്ളത്. അതിനു ശേഷമായിരിക്കും വനമേഖലയിലെ പണികൾ നടത്തുക. 10 മുതൽ 12 മീറ്റർ വരെ വീതിയിലാകും റോഡ് വികസിപ്പിക്കുക. ബിഎം ബിസി സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന പാതയുടെ ചുമതല കേരള സംസ്ഥാന റോഡ് ഫണ്ട് ബോർഡിനാണ് (കെആർഎഫ്ബി). വനേതര മേഖലയിൽ അതിർത്തിക്കല്ലുകൾ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചിട്ടുണ്ട്. ഇതു പൂർത്തിയാകുന്നതോടെ ടെൻഡർ നടപടികളിലേക്കു നീങ്ങും.

 

തണ്ണിത്തോട് – ചിറ്റാർ റോഡിലെ വനഭാഗത്തെ 1.6 കിലോമീറ്ററിൽ പൂട്ടുകട്ടയാണ് പാകിയിട്ടുള്ളത്. ഇത് പലയിടത്തും ഇളകിയ നിലയിലാണ്. കയറ്റവും ഇറക്കവുമുള്ള റോഡിന്റെ വശത്ത് ഓടയില്ലാത്തതിനാൽ മഴക്കാലത്ത് റോഡിലേക്ക് മണ്ണും ചരലും ഒഴുകിയെത്തുന്നതും വലി പ്രശ്നമാണ്.

 

തമിഴ്നാട്ടിലെ ചെങ്കോട്ട വഴി എത്തുന്നവർക്ക് സംസ്ഥാനപാതയിലെ തിരക്ക് ഒഴിവാക്കി അച്ചൻകോവിൽ, കല്ലേലി, അരുവാപ്പുലം, കോന്നി, തണ്ണിത്തോട്, ചിറ്റാർ, സീതത്തോട്, പ്ലാപ്പള്ളി വഴി പമ്പയിലേക്കു പോകാനും ഈ പാത സഹായിക്കും.നിലവിൽ പുനലൂർ, പത്തനാപുരം, കോന്നി, കുമ്പഴ, വടശേരിക്കര വഴിയാണ് പമ്പയിലേക്കു തീർഥാടകർ പോകുന്നത്.

 

കഴിഞ്ഞ സർക്കാരിന്‍റെ കാലത്താണ് അച്ചൻകോവിൽ – ചിറ്റാർ റോഡ് യാഥാർഥ്യമാക്കിയത്. വനഭാഗങ്ങളിലെ നിർമ്മാണം അന്നും വെല്ലുവിളിയായിരുന്നു. തുടർന്ന് വനം ഒഴികെയുള്ള നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നേരിട്ടും വനം ഭാഗം വീതി കുറച്ച് സാധാരണ രീതിയിൽ വനം വകുപ്പും നിർമ്മിച്ചു.

 

പൊതുമാരാമത്ത് വകുപ്പ് നിർമ്മിച്ച ഭാഗങ്ങൾ ബി എം ബിസി നിലവാരത്തിൽ പൂർത്തിയാക്കിയത് ഇന്നും തകരാതെ നിലനിൽക്കുമ്പോൾ വളരെ ക്രമക്കേടുകൾ നടത്തി വനം ഉദ്യോഗസ്ഥർ നിർമ്മിച്ച പാത കാണാനേ ഇല്ല. തണ്ണിത്തോട്ടിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരം നിർമ്മിച്ചാൽ വേഗത്തിൽ ചിറ്റാറിൽ എത്തി ചേരാവുന്ന ഭാഗം പൂർത്തിയാക്കാൻ വനം വകുപ്പ് തടസ്സങ്ങൾ കാലങ്ങൾ നീണ്ടു നിന്നു .

 

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.