Trending Now

Management of biologically diverse forest land in pathanamthitta Gavi likely to be transferred to foreign company

 

Kerala forest department has received recommendations to hand over the management of 800 hectare forest land located in a crucial site of Periyar tiger reserve to a foreign company. The charge of land under Forest Development Corporation in Gavi will be transferred to an international oil and gas company as part of a carbon neutral project

The contract has been set in a manner ensuring Rs 2.5 crore from the Corporate Social Responsibility fund of the company to the Forest Development Corporation. The foreign company will be allowed to establish an office in Gavi by putting an end to the cardamom cultivation under the corporation. It has been initially decided to entrust the charge of forest for 50 years to the company.

 

However, it has been cut to 15 years, as the former decision may spark controversy.The officials of Forest Development Corporation have conducted several direct and online meetings with the company.

 

The Indian delegates of the British company, accompanied by the higher officials from the Corporation, had visited the forest land in the first week of June. It has been reported that all these developments proceeded without obtaining permission from the National Tiger Conservation Authority.

പത്തനംതിട്ട ഗവിയില്‍ വനഭൂമിയുടെ പരിപാലനം അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കാൻ നീക്കം

ഗവിയിൽ വനം വികസന കോർപ്പറേഷന്റെ അധീനതയിലുള്ള വനഭൂമിയുടെ പരിപാലനം അന്താരാഷ്ട്ര എണ്ണ-വാതക കമ്പനിയെ ഏൽപ്പിക്കാൻ നീക്കം. പെരിയാർ കടുവ സങ്കേതത്തിന്റെ 800 ഹെക്ടർ വനഭൂമിയുടെ പരിപാലനച്ചുമതലയാണ് വിദേശ കമ്പനിയെ ഏൽപ്പിക്കാൻ നീക്കം നടക്കുന്നത്. 50 വർഷത്തേക്ക് വനപരിപാലനം വിദേശ കമ്പനിയെ ഏൽപ്പിക്കാനായിരുന്നു ആദ്യ തീരുമാനം എങ്കിലും, വിവാദമാകുമെന്നു കണ്ട്, പിന്നീട് 15 വർഷമായി ചുരുക്കുകയായിരുന്നു.

ഇതിനു വേണ്ടി വിദേശ കമ്പനിയുമായി നേരിട്ടും ഓൺലൈനിലുമായി പലതവണ വനം വികസന കോർപ്പറേഷൻ ചർച്ചകൾ നടത്തിയിരുന്നു. ജൂൺ ആദ്യം ബ്രിട്ടീഷ് കമ്പനിയുടെ ഇന്ത്യൻ പ്രതിനിധിസംഘം ഗവിയിലെ വനഭൂമി സന്ദര്ശിക്കുകയും ചെയ്തു. വനം വികസന കോർപ്പറേഷന്റെ ഉന്നതോദ്യോഗസ്ഥൻ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

കമ്പനിയുടെ സി.എസ്.ആർ. ഫണ്ടിൽനിന്ന് വർഷംതോറും രണ്ടരക്കോടി രൂപവീതം വനം വികസന കോർപ്പറേഷനു ലഭിക്കുന്ന വിധത്തിലാണ് കരാർ. വിദേശ കമ്പനി ഗവിയിൽ ഓഫീസ് സ്ഥാപിക്കുകയും കോർപ്പറേഷന്റെ ഏലം കൃഷി അവസാനിപ്പിക്കുകയും ചെയ്യും.

എന്നാൽ വനം വികസന കോർപ്പറേഷന്റെ ഈ തീരുമാനം നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയുടെ അനുമതിയില്ലാതെയാണ് ഇതെല്ലാം നടന്നതെന്നാണ് വിവരം. മാത്രമല്ല കരാറനുസരിച്ച് ഇതുമായി ബന്ധപ്പെട്ട കേസ് നടപടികൾ വിദേശത്താണ് നടത്തേണ്ടത്. ഇന്ത്യൻ വന നിയമം, വന്യജീവിസംരക്ഷണ നിയമം, പരിസ്ഥിതിസംരക്ഷണ നിയമം, ജൈവവൈവിധ്യസംരക്ഷണ നിയമം എന്നിവയെല്ലാം നോക്കുകുത്തിയാകുമെന്ന് ആരോപണമുയർന്നിട്ടുണ്ട്.

അതേസമയം വിദേശ കമ്പനിയുമായി ചേർന്നുള്ള പദ്ധതിയുടെ അന്തിമരൂപമായിട്ടില്ല. രഹസ്യാത്മകസ്വഭാവമുള്ളതിനാൽ കൂടുതൽ വിവരങ്ങൾ ഈ ഘട്ടത്തിൽ വെളിപ്പെടുത്താനാകില്ല എന്നും വനം വികസന കേർപ്പറേഷൻ എം.ഡി പ്രകൃതി ശ്രീവാസ്തവ പറയുന്നു . ഇതില്‍ ഉള്ള ദുരൂഹത പുറത്തു വരേണ്ടതായുണ്ട് . പത്തനംതിട്ട ജില്ലയിലെ ഗവിയില്‍ അപൂര്‍വ്വ പച്ചമരുന്നുകള്‍ ഉള്ള വനം ആണ് .ഇവിടെ വിദേശ കമ്പനി പരിപാലനം ഏറ്റെടുത്താല്‍ ഗവേഷണം നടക്കും എന്നും അതിലൂടെ കേരളത്തിലെ പ്രകൃതി വിഭവം കടല്‍ കടക്കും എന്നും പറഞ്ഞു കേള്‍ക്കുന്നു. കേരള വനം വകുപ്പ് മന്ത്രി അറിഞ്ഞാണോ ഈ നീക്കം എന്ന് പറയുക . സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണം . ദുരൂഹത നിറഞ്ഞ ചര്‍ച്ചകള്‍ അവസാനിപ്പിക്കണം . ഗവി പോലുള്ള വനത്തില്‍ പരിപാലനം വിദേശ കമ്പനിയ്ക്ക് കൈമാറാന്‍ പാടില്ല എന്ന് പ്രകൃതി സ്നേഹികള്‍ ആവശ്യപ്പെട്ടു .

 

നോഹയുടെ പെട്ടകം നിർമി​ക്കാൻ ഉപയോഗിച്ചതെന്ന്​ വിശ്വസിക്കുന്ന വൃക്ഷങ്ങൾ ഗവിയിൽ:ഇത് തന്നെയാകും വിദേശ കമ്പനി ഉദേശം 

ഖുർആനിലും ബൈബിളിലും പരാർശിക്കുന്ന നോഹയുടെ പെട്ടകം (നൂഹ് നബി) നിർമിക്കാൻ ഉപയോഗിച്ചെന്ന് വിശ്വസിക്കുന്ന ഗോഫർ മരങ്ങൾപടർന്ന് പന്തലിച്ചു നിൽക്കുന്നത് ഗവേഷകരിലും സഞ്ചാരികളിലും കൗതുകമുണർത്തു.
കൊച്ചുപമ്പ വെയ്റ്റിങ് ഷെഡിന് സമീപം രണ്ടെണ്ണം അടുത്തും ഒരെണ്ണം അൽപംമാറിയുമാണ് വളരുന്നത്. ‘ബോഡോകോര്‍പസ് നെജിയാന’ എന്നാണ് ശാസ്ത്രീയനാമം

ഗവി-കൊച്ചുപമ്പ പാതയോരത്തെ വലിയ മൂന്ന് ഗോഫർ മരങ്ങൾ ഏഷ്യയിൽ മറ്റൊരിടത്തും കണ്ടെത്താനായിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറയുന്നു.മലയാളത്തിൽ നിലംബനിയെന്നാണ് (നിറംപല്ലി) വിളിക്കുന്നത്.15 വർഷങ്ങൾക്ക് മുമ്പ് പെരിയാർ ടൈഗർ റിസർവ് വനത്തി​െൻറ ഭാഗമായ ഗവിയിൽ ജർമൻ ശാസ്ത്രജ്ഞമാർ നടത്തിയ പഠനത്തിലാണ് ‘നോഹയുടെ പെട്ടകം’ നിർമിക്കാൻ ഉപയോഗിച്ച വൃക്ഷമാണിതെന്ന് കണ്ടെത്തിയത്.എല്ലാവർഷവും മരവുമായി ബന്ധപ്പെട്ട നിരവധി ഗവേഷണങ്ങൾ നടക്കുന്നുണ്ട്.ജർമനിയിൽനിന്നുള്ള ഗവേഷണസംഘം വൃക്ഷത്തി​ന്‍റെ ചുറ്റളവും വളർച്ചയും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ശേഖരിച്ച് മടങ്ങാറുണ്ടെന്ന് അറിയുന്നു .വർഷങ്ങളുടെ പഴക്കം കണക്കാക്കുന്ന വൃക്ഷം പശ്ചിമഘട്ട മലനിരകളില്‍ പൂവിടാതെ കായ്ക്കുന്ന ഏകമരമാണ്

പച്ചമരം വെട്ടി വെള്ളത്തിലിട്ടാലും പൊങ്ങിക്കിടക്കുമെന്നതാണ് സവിശേഷത. ശിഖരങ്ങളും വേരുകളും അറുത്തുമാറ്റി പുതിയമരം നട്ടുപിടിപ്പിക്കാനുള്ള പരീക്ഷണവും വിജയിച്ചിട്ടില്ല.വൃക്ഷത്തി​ന്‍റെ ചരിത്രപ്രാധാന്യം മനസ്സിലാക്കി വേണ്ടത്ര സംരക്ഷണം ഒരുക്കാന്‍ ഇനിയും വനംവകുപ്പിന് കഴിഞ്ഞിട്ടില്ല.പത്തനംതിട്ട ജില്ലാ കളക്ടര്‍ കൃത്യമായ നിലയില്‍ ഇടപെടുക . വനം വകുപ്പ് മന്ത്രി ഇക്കാര്യത്തില്‍ സത്യം പറയുക . ഗവി വനത്തില്‍ വിദേശ രാജ്യങ്ങള്‍ക്ക് എന്താണ് താല്പര്യം . പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് ഉള്ള ചോദ്യം ആണ് ഇത് .

 

 

news input thanks :mathrubhumi

 

news input thanks : mathrubhumi