Trending Now

നിരവധി തൊഴില്‍ അവസരങ്ങള്‍

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ഒഴിവ്

 

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ താഴെപ്പറയുന്ന തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 30 ന് മുമ്പായി യോഗ്യത തെളിയിക്കുന്ന എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ആശുപത്രി ആഫീസില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ ആഫീസില്‍ നിന്നും പ്രവൃത്തിസമയങ്ങളില്‍ അറിയാം. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍

1. ലാബ്ടെക്നീഷ്യന്‍, നിലവില്‍ ഒന്ന്, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃതസര്‍വകലാശാലകളില്‍ നിന്നോ ഡി.എം.എല്‍.റ്റി (ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യുക്കേഷന്‍), ബി.എസ്.സി എം.എല്‍.റ്റി പാസായിയിരിക്കണം, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം, 40 വയസില്‍ താഴെ. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

2. എക്സറേ ടെക്നീഷ്യന്‍, പ്രതീക്ഷിത ഒഴിവുകള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്ലോമ ഇന്‍ റേഡിയൊളജിക്കല്‍ ടെക്നീഷ്യന്‍ (റെഗുലര്‍ 2 വര്‍ഷം) പാസായിയിരിക്കണം, 40 വയസില്‍ താഴെ, പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.

3. ഇ.സി.ജി.ടെക്നീഷ്യന്‍, പ്രതീക്ഷിത ഒഴിവുകള്‍, വി.എച്ച്.എസ്.സി ഇസിജി ഓഡിയോമെട്രിക് ടെക്നീഷ്യന്‍ കോഴ്സ് പാസ്സായിരിക്കണം, പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന, 40 വയസില്‍ താഴെ.

4. സെക്യൂരിറ്റി, പ്രതിക്ഷീത ഒഴിവുകള്‍, 10-ാം ക്ലാസ്സ്, 45 വയസ്സില്‍ താഴെയുള്ള പുരുഷന്‍മാര്‍.

ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിൽ സംസ്‌കൃതം സ്‌പെഷ്യൽ വേദാന്ത വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ ഗസ്റ്റ് ലക്ചറർമാരെ നിയമിക്കുന്നു. ഉദ്യോഗാർഥികളുടെ അഭിമുഖം ജൂലൈ 4ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ചേംമ്പറിൽ നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യാഗാർഥികൾ യോഗ്യത, ജനന തിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

വെറ്ററിനറി സർജൻ ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വെറ്ററിനറി സർജൻ (പത്തോളജി) തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. 01.01.2022 ന് 41 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). 39500 രൂപയാണ് ശമ്പളം. വെറ്ററിനറി സയൻസ് (പത്തോളജി) ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 1ന് പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഹോം മാനേജർ, സൈക്കോളജിസ്റ്റ് നിയമനം
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കിയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), ഹൊം മാനേജർ എന്നീ തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 30ന് രാവിലെ 10ന് ഇടുക്കി തൊടുപുഴ മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിംഗ് ടെക്‌നോളജി (സി ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്റ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രതിദിനം 650 രൂപ നിരക്കില്‍ കാഷ്വല്‍ ലേബര്‍ നിയമനത്തിന് പരിഗണിക്കുന്നതിനായി പത്താം ക്ലാസ് പാസായതും ഏതെങ്കിലും ട്രേഡിലുളള ഐടിഐ കോഴ്‌സ് വിജയിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുളള ഉദ്യോഗാര്‍ഥികളുടെ വാക്ക് ഇന്‍ ഇന്റര്‍വ്യൂ സി ഡിറ്റ് മെയിന്‍ ക്യാമ്പസ്, തിരുവല്ലം, തിരുവനന്തപുരം ഓഫീസില്‍ നടത്തും. താത്പര്യമുളളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 28ന് 10 മുതല്‍ ഉച്ചക്ക് ഒന്നു വരെ നടക്കുന്ന അഭിമുഖത്തില്‍ നേരിട്ട് ഹാജരാകണം. പ്രായപരിധി 40 വയസ്. ഫോണ്‍ : 9447301306.

കുക്ക് നിയമനം
വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പാചകക്കാരനെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 29ന് പകല്‍ 11ന് അഭിമുഖം നടത്തും. ഏഴാം ക്ലാസ് വിജയിച്ചവര്‍ക്കും 56 വയസ്സ് കവിയാത്തവര്‍ക്കും നിയമന അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പ്പര്യമുള്ളവര്‍ യോഗ്യത, വിലാസം എന്നിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖയും പകര്‍പ്പും സഹിതം എത്തണം.

സാഫിൽ മിഷൻ കോ-ഓർഡിനേറ്റർ ഒഴിവ്
കോട്ടയം: സാഫ് ഡി.എം.ഇ. പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നതിനും പദ്ധതി നടത്തിപ്പിനുമായി മിഷൻ കോ- ഓർഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിൽ എം.എസ്.ഡബ്ല്യു. അല്ലെങ്കിൽ മാർക്കറ്റിംഗിൽ എം.ബി.എ. ടൂവീലർ ഡ്രൈവിംഗ് ലൈസൻസ് അഭിലഷണീയം. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ജൂൺ 30ന് രാവിലെ 10 ന് പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം കാരാപ്പുഴയിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2566823.

പ്രോജക്ട് ഫെല്ലോ ഒഴിവ്
കേരള വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ താത്ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ആണ് യോഗ്യത. വനയാത്രയിലും പാരിസ്ഥിതിക പഠനത്തിലും ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസം 22,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 01.01.2022 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ 30ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ബി.ആര്‍.സികളില്‍ നിയമനം
സമഗ്രശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രൊജക്ട് ഓഫീസിന് കീഴിലെ വിവിധ ബി.ആര്‍.സികളില്‍ എം.ഐ.എസ് കോര്‍ഡിനേറ്റര്‍, അക്കൗണ്ടന്റ് തസ്തികകളില്‍ നിയമനം നടത്തുന്നു. എം.സി.എ/ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സാണ് എം.ഐ.എസ് കോര്‍ഡിനേറ്റര്‍ നിയമന യോഗ്യത. അക്കൗണ്ടന്റ് നിയമനത്തിന് ബി.കോം-ടാലി, കമ്പ്യൂട്ടര്‍ പരിജ്ഞാനം, രണ്ട് വര്‍ഷത്തെ മുന്‍ പരിചയം (അഭിലഷണീയം) എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകള്‍ ജൂണ്‍ 30ന് വൈകീട്ട് അഞ്ചിനകം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സമഗ്ര ശിക്ഷാ കേരളം, മലപ്പുറം, ജില്ലാ പ്രൊജക്ട് ഓഫീസ്, ഡൗണ്‍ഹില്‍ പി.ഒ മലപ്പുറം-676519 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0483 2736953, 2735315.

 

കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി. നഴ്‌സിങ് കോഴ്‌സ് വിജയിക്കണം. കേരള നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷനും കാത്ത്‌ലാബ് പ്രവൃത്തി പരിചയം നിര്‍ബന്ധം. അപേക്ഷകര്‍ക്ക് 45 വയസ്സ് കവിയരുത്. നിയമന അഭിമുഖം ജൂണ്‍ 29ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. ഫോണ്‍: 0483 2766425.

error: Content is protected !!