യോഗയിലൂടെ തെളിയുന്നത് മാനവികത: ജില്ലാ കളക്ടര്‍
മാനവികതയുടെ മുഖമാണ് യോഗയിലൂടെ തെളിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗ പരിശീലനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. യോഗ മനസില്‍ വെളിച്ചം പകരുവാനും മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കാനും സഹായിക്കും. മറ്റുള്ളവരുമായുള്ള നിര്‍മല ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാന്‍ യോഗ സഹായകരമാകും. ജോലിയുടെ ഭാരം മാനസിക സംഘര്‍ഷത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ആവശ്യമില്ലാത്ത ഭയം മാനസികസംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കി നിറപുഞ്ചിരിയോടെ എല്ലാ പ്രശ്‌നത്തെയും നേരിടാനും ധൈര്യമായിട്ട് അവയെ അഭിമുഖീകരിക്കാനും യോഗ സ്വായത്തമാക്കുന്നതിലൂടെ സാധ്യമാകും. മനസ്, ആത്മാവ്, ശരീരം, ഇന്ദ്രിയം എന്നിവയുടെ ലയനമാണ് യോഗ പ്രദാനം ചെയ്യുന്നത്. ജീവിതചര്യയെ മെച്ചപ്പെടുത്തുന്നതിനൊപ്പം പുത്തന്‍ ഉണര്‍വും നന്മയുമാണ് യോഗയിലൂടെ നമ്മുടെ ഉള്ളിലേക്കെത്തുന്നതെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡേ. പി.എസ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.ഡി.ബിജുകുമാര്‍ യോഗാദിന സന്ദേശത്തില്‍ മനുഷ്യന് മനസിനെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ യുദ്ധങ്ങളും കലാപങ്ങളും ലോകത്തുണ്ടാവുകയില്ലായിരുന്നുവെന്ന് പറഞ്ഞു. തുടര്‍ന്ന് യോഗാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഓംനാഥ് നേതൃത്വം നല്‍കിയ യോഗാ പരിശീലനത്തില്‍ കളക്ടറും ആയുഷ് വകുപ്പിലെ പ്രവര്‍ത്തകരും ഒത്താരുമിച്ച് പങ്കാളികളായി.
ജില്ല വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നിം, ദേശീയ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എസ്. സുനിത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനൂപ, ജില്ലാ മെഡിക്കല്‍ ഓഫീസ്(ആയുര്‍വേദം)സീനിയര്‍ സൂപ്രണ്ട് കെ.സി. അലക്‌സാണ്ടര്‍ എന്നിവരെ കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
യോഗയിലൂടെ തെളിയുന്നത് മാനവികത: ജില്ലാ കളക്ടര്‍
മാനവികതയുടെ മുഖമാണ് യോഗയിലൂടെ തെളിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗ പരിശീലനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. യോഗ മനസില്‍ വെളിച്ചം പകരുവാനും മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കാനും സഹായിക്കും. മറ്റുള്ളവരുമായുള്ള നിര്‍മല ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാന്‍ യോഗ സഹായകരമാകും. ജോലിയുടെ ഭാരം മാനസിക സംഘര്‍ഷത്തിലേക്ക് കൊണ്ടെത്തിക്കുന്നു. ആവശ്യമില്ലാത്ത ഭയം മാനസികസംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കി നിറപുഞ്ചിരിയോടെ എല്ലാ പ്രശ്‌നത്തെയും നേരിടാനും ധൈര്യമായിട്ട് അവയെ അഭിമുഖീകരിക്കാനും യോഗ സ്വായത്തമാക്കുന്നതിലൂടെ സാധ്യമാകും. മനസ്, ആത്മാവ്, ശരീരം, ഇന്ദ്രിയം എന്നിവയുടെ ലയനമാണ് യോഗ പ്രദാനം ചെയ്യുന്നത്. ജീവിതചര്യയെ മെച്ചപ്പെടുത്തുന്നതിനൊപ്പം പുത്തന്‍ ഉണര്‍വും നന്മയുമാണ് യോഗയിലൂടെ നമ്മുടെ ഉള്ളിലേക്കെത്തുന്നതെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) ഡേ. പി.എസ് ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) ഡോ.ഡി.ബിജുകുമാര്‍ യോഗാദിന സന്ദേശത്തില്‍ മനുഷ്യന് മനസിനെ നിയന്ത്രിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ യുദ്ധങ്ങളും കലാപങ്ങളും ലോകത്തുണ്ടാവുകയില്ലായിരുന്നുവെന്ന് പറഞ്ഞു. തുടര്‍ന്ന് യോഗാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഓംനാഥ് നേതൃത്വം നല്‍കിയ യോഗാ പരിശീലനത്തില്‍ കളക്ടറും ആയുഷ് വകുപ്പിലെ പ്രവര്‍ത്തകരും ഒത്താരുമിച്ച് പങ്കാളികളായി.
ജില്ല വനിതാ ശിശു വികസന ഓഫീസര്‍ പി.എസ്. തസ്‌നിം, ദേശീയ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.എസ്. സുനിത, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനൂപ, ജില്ലാ മെഡിക്കല്‍ ഓഫീസ്(ആയുര്‍വേദം)സീനിയര്‍ സൂപ്രണ്ട് കെ.സി. അലക്‌സാണ്ടര്‍ എന്നിവരെ കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
നാറ്റ്പാക് പരിശീലനം
ആപത്ക്കര വസ്തുക്കളുടെ സുരക്ഷിത ഗതാഗതത്തിനു ഡ്രൈവര്‍മാര്‍ക്കുളള ത്രിദിന പരിശീലനം ജൂണ്‍ 22, 23, 24 തീയതികളില്‍ നാറ്റ്പാക്കിന്റെ ആക്കുളം പരിശീലന കേന്ദ്രത്തില്‍ നടക്കും. സ്‌ഫോടക വസ്തുക്കള്‍, എല്‍.പി.ജി തുടങ്ങിയ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ഥങ്ങള്‍ എന്നിവ സുരക്ഷിതമായി കൈകാര്യം ചെയ്യല്‍, സുരക്ഷിത ഗതാഗതം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ലഭിക്കുന്നതിനുളള ശാസ്ത്രീയ രീതികള്‍ എന്നിവയിലാണ് പരിശീലനം. ഫോണ്‍ : 0471 2779200, 9074882080.
കുടിയേറ്റ ക്ഷേമപദ്ധതി രജിസ്ട്രേഷന്‍
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നടപ്പിലാക്കി വരുന്ന കുടിയേറ്റ ക്ഷേമപദ്ധതി-2010 -ല്‍ സര്‍ക്കാരിന്റെ മൊബൈല്‍ ആപ്ലിക്കേഷനായ ഗസ്റ്റ് ആപ്പില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് അംഗമാകാം. ഇവരെ താമസിപ്പിച്ചിരിക്കുന്ന തൊഴിലുടമകള്‍, കോണ്‍ട്രാക്ടര്‍മാര്‍, മറ്റ് സ്ഥാപന ഉടമകള്‍ തൊഴിലാളികള്‍ ഈ പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത മൊബൈലില്‍ ലഭിക്കുമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 232947, 9747 348 669
സൗജന്യ കിറ്റ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോ മൊബൈല്‍ വര്‍ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതികളില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ അഞ്ച് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് കോവിഡ് സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പഠനസഹായമായി ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, രണ്ട് നോട്ട് ബുക്ക് എന്നിവയടങ്ങുന്ന കിറ്റ് സൗജന്യമായി നല്‍കും. വിദ്യാര്‍ത്ഥിയുടെയും തൊഴിലാളിയുടെയും ആധാര്‍ കാര്‍ഡ്, തൊഴിലാളിയുടെ ക്ഷേമനിധി അംഗത്വകാര്‍ഡ്, ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ അടക്കം തൊഴിലാളി വിഹിതം 2022-ല്‍ അടച്ച രസീത്, ഫോണ്‍ നമ്പര്‍കൂടി ഉള്‍പ്പെടുത്തി അപേക്ഷിക്കണം. http://kmtwwfb.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ലഭ്യമാണ്. [email protected] ലൂടെ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഇ-മെയില്‍ ആയും അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷ ജൂണ്‍ 25ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682 320158.
പട്ടിക വര്‍ഗ/ജാതി കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ആണ്‍കുട്ടികള്‍ക്കായുളള വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷം 5 മുതല്‍ 10 വരെയുളള ക്ലാസുകളില്‍ പ്രവേശനം നേടുന്നതിന് കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം രൂപയില്‍ കുറവുളളവരില്‍ നിന്നു മാത്രം അപേക്ഷ ക്ഷണിച്ചു. മൊത്തം സീറ്റില്‍ 70 ശതമാനം പട്ടികവര്‍ഗക്കാര്‍ക്കും 20 ശതമാനം പട്ടികജാതിക്കാര്‍ക്കും 10 ശതമാനം മറ്റ് പൊതു വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. പട്ടിക ജാതി / മറ്റ് പൊതു വിഭാഗത്തിലുളള അപേക്ഷകരുടെ അഭാവത്തില്‍ ഈ സീറ്റുകള്‍ പട്ടിക വര്‍ഗവിഭാഗക്കാര്‍ക്ക് മാറ്റി നല്‍കും. പ്രവേശനം
ലഭിക്കുന്ന കുട്ടികള്‍ക്ക് പഠനത്തോടൊപ്പം ഹോസ്റ്റല്‍ സൗകര്യം, യൂണിഫോം തുടങ്ങിയവ സൗജന്യമായിരിക്കും. ഫോണ്‍ : 04735 251153.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ; വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ പരിപാടിയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. സര്‍ക്കാര്‍ അംഗീകൃത എം.ഫില്‍ ഇന്‍ ക്ലിനിക്കല്‍ സൈക്കോളജി വിത്ത് ആര്‍.സി.ഐ രജിസ്ട്രേഷന്‍ ഉളള 40 വയസില്‍ കവിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 28ന് രാവിലെ 10ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ യോഗ്യത തെളിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ ഭാരതീയ ചികിത്സാ വകുപ്പില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (കാറ്റഗറി നമ്പര്‍ – 194/2017) തസ്തികയുടെ 27.02.2019 തീയതിയില്‍ നിലവില്‍ വന്ന 143/2019/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക 26.02.2022 അര്‍ദ്ധരാത്രി മൂന്നു വര്‍ഷ കാലാവധി പൂര്‍ത്തിയായതിനാല്‍ 27.02.2022 പൂര്‍വാഹ്നം മുതല്‍ റദ്ദായതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
എയര്‍പോര്‍ട്ട് മാനേജ്മെന്റ് ഡിപ്ലോമ:
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍പോര്‍ട്ട് മാനേജ്മെന്റെ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ അംഗീകാരമുള്ള പ്രോഗ്രാമിന് ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത പഠനകേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തപ്പെടുന്ന പ്രോഗ്രാമിന്റെ കാലാവധി ഒരുവര്‍ഷമാണ്. പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനേജ്മെന്റെ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തും. അപേക്ഷയും വിശദവിവരങ്ങളും അടങ്ങിയ പ്രോസ്പെക്ടസ് എസ്.ആര്‍.സി ഓഫീസില്‍ നിന്നും അംഗീകൃത പഠനകേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാണ്. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 30. ബന്ധപ്പെടേണ്ട വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍. പി.ഒ, തിരുവനന്തപുരം-695 033 ഫോണ്‍: 0471 2325101, ഇ-മെയില്‍: [email protected]. അംഗീകൃത പഠനകേന്ദ്രം: തിരുവനന്തപുരം-9846 033 001.
വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വനിതാ അംഗങ്ങള്‍ക്ക് കുടുംബശ്രീ വഴി രൂപീകൃതമായ അയല്‍ക്കൂട്ടങ്ങള്‍ വഴി നടപ്പിലാക്കുന്ന വനിതാ ശാക്തീകരണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രേഡിംഗ് ചെയ്തതും, കുറഞ്ഞത് അഞ്ച് മുതല്‍ 20 വരെ അംഗങ്ങള്‍ ഉള്‍പ്പെട്ട പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അയല്‍ക്കൂട്ടങ്ങളെയാണ് പരിഗണിക്കുക. ഓരോ അംഗത്തിന്റെയും വരുമാനപരിധി 300000 രൂപയും പ്രായപരിധി 18 മുതല്‍ 55 വരെയുമാണ്. അപേക്ഷാഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും പന്തളം എം.സി റോഡില്‍ പോസ്റ്റാഫീസിനു സമീപമുള്ള കോര്‍പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 9400 068 503.
ദര്‍ഘാസ്
പുനലൂര്‍ ടിംബര്‍ സെയില്‍സ് ഡിവിഷന് കീഴിലുളള കടക്കാമണ്‍, കോന്നി തടി ഡിപ്പോകളിലെ 2022-23 വര്‍ഷത്തെ കാടുവെട്ട് ജോലികളുടെ ദര്‍ഘാസ് ജൂലൈ 20ന് നടത്തും. ദര്‍ഘാസ് ഫാറം സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20ന് പകല്‍ മൂന്നു വരെ. ഫോണ്‍ : 0475 2222617.
റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലയില്‍ സാമൂഹ്യനീതി വകുപ്പില്‍ മേട്രണ്‍ ഗ്രേഡ് ഒന്ന് (കാറ്റഗറി നം.669/14) തസ്തികയിലേക്ക് 9190-15780 രൂപ ശമ്പള നിരക്കില്‍ 23.08.2017 തീയതിയില്‍ നിലവില്‍ വന്ന 826/17/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടികയുടെ നിശ്ചിത കാലാവധിയും കെപിഎസ്‌സി റൂള്‍സ് ഓഫ് പ്രൊസിഡ്യര്‍ റൂള്‍ 13 പ്രകാരം ദീര്‍ഘിപ്പിച്ച അധിക കാലാവധിയും 24.08.2021 (22.08.2021, 23.08.2021 അവധിദിവസങ്ങള്‍) തീയതിയില്‍ പൂര്‍ത്തിയായതിനാല്‍ ഈ റാങ്ക് പട്ടിക 25.08.2021 പൂര്‍വാഹ്നത്തില്‍ പ്രാബല്യത്തിലില്ലാതാകും വിധം 24.08.2021 തീയതി അര്‍ദ്ധരാത്രി മുതല്‍ റദ്ദായതായി ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലയില്‍ വിതരണം
ചെയ്തത് 26.85 കോടി രൂപ പെന്‍ഷനും ആനുകൂല്യങ്ങളും
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 24,789 ഗുണഭോക്താക്കള്‍ക്ക് പെന്‍ഷനും കോവിഡ് ധനസഹായവും ഉള്‍പ്പെടെ വിവിധ ആനുകൂല്യ ഇനത്തില്‍ 26,85,33,669 രൂപ വിതരണം ചെയ്തതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ എസ്. അമ്പിളി അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്ത 23,20,65,311 രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 2034 തൊഴിലാളികള്‍ക്ക് പുതുതായി രജിസ്ട്രേഷന്‍ നല്‍കി. 60 വയസ് പൂര്‍ത്തിയായ 1409 അംഗതൊഴിലാളികള്‍ക്ക് പുതുതായി പെന്‍ഷന്‍ അനുവദിച്ചു. പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും ആകെ 14372 പേര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നുണ്ട്.
സംഘാടക സമിതി യോഗം
ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒന്നാമത് ജില്ലാ സ്‌കൂള്‍ ഗെയിംസിന്റെ സംഘാടക സമിതി രൂപീകരണ യോഗം ജൂണ്‍ 22ന് രാവിലെ 11ന് പത്തനംതിട്ട വൈഎംസിഎ ഹാളില്‍ ചേരും
ഹോട്ടലുകള്‍ക്ക് പിഴ ചുമത്തി
വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രദേശത്തെ ഹോട്ടലുകളിലും മത്സ്യമാംസ കടകളിലും പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം സൂക്ഷിച്ചിരുന്ന രണ്ട് ഹോട്ടലുകള്‍ക്ക് പിഴ ചുമത്തിയതായി വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അധ്യാപക ഒഴിവ്
ഇടമുറി ഗവ. എച്ച് എസ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജൂനിയര്‍ തസ്തികയില്‍ ഹിന്ദി, ബോട്ടണി, സുവോളജി, ഫിസിക്‌സ് വിഷയങ്ങള്‍ക്കും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിത അധ്യാപക തസ്തികയില്‍ ഓരോ താത്കാലിക ഒഴിവുകള്‍ ഉണ്ട്. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 23ന് രാവിലെ 11ന് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 9446382834, 9745162834.
സമഗ്ര ആരോഗ്യ പരിപാലനം ഉറപ്പാക്കി ഹോമിയോ വകുപ്പ്
ജില്ലയില്‍ ഹോമിയോപ്പതിയിലൂടെ സമഗ്രമായ ആരോഗ്യപരിപാലനം ഉറപ്പു വരുത്തുന്നതിനായി സാംക്രമിക രോഗ നിയന്ത്രണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. ഡി. ബിജു കുമാര്‍ അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷക്കാലം നടപ്പാക്കിയ പ്രധാന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍: ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യം നല്‍കുന്ന ഹോമിയോപ്പതിയുടെ വന്ധ്യത നിവാരണ ചികിത്സ കാര്യക്ഷമമാക്കി. സ്ത്രീകളുടെ സുരക്ഷിതത്വം, സമത്വം, ശാരീരിക മാനസിക ആരോഗ്യ പരിപാലനം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയത്തിന്റ സേവനം കൂടുതല്‍ വിപുലമാക്കി. കൗമാരക്കാരുടെ ശാരീരിക, മാനസിക വ്യക്തിത്വ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സദ്ഗമയ പദ്ധതി നടപ്പാക്കി.
ആധുനിക ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്ത സമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി നാച്ചുറോപ്പതി, യോഗ തുടങ്ങിയ സമ്പ്രദായങ്ങളെ സംയോജിപ്പിച്ചു കൊണ്ട് ആയുഷ് ഹോളിസ്റ്റിക്ക് സെന്ററുകള്‍, സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ എന്നിവ വഴി ചികിത്സ ഉറപ്പാക്കി. ഉത്സവ വേദികളില്‍ തീര്‍ഥാടകര്‍ക്കുള്ള താല്‍ക്കാലിക ഹോമിയോ ഡിസ്പെന്‍സറികള്‍ ആരംഭിച്ചു. ഹോമിയോ ആശുപത്രികളുടെ / ഡിസ്പെന്‍സറികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നാരങ്ങാനം ഗവ ഹോമിയോ ഡിസ്പെന്‍സറിയെ മോഡല്‍ ഡിസ്പെന്‍സറിയായി ഉയര്‍ത്തി. കുളനട, എഴംകുളം, കോഴഞ്ചേരി ഡിസ്പെന്‍സറികളുടെ നിലവാരം മെച്ചപ്പെടുത്തി. പന്തളം, കുറ്റപ്പുഴ ഗവ ഹോമിയോ ഡിസ്പെന്‍സന്‍സറികളെ കെഎഎസ്എച്ച് നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തതായും ഡിഎംഒ അറിയിച്ചു.