Trending Now

കൂടലിൽ ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു

കൂടലിൽ ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു.

Konnivartha. Com :ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കൊട്ടാരക്കര നെടുവത്തൂര്‍ സ്വദേശി ശശിധരന്‍ പിള്ള(50)യാണ് മരിച്ചത്. കൂടല്‍ നെല്ലിമുരുപ്പ് കോളനിയില്‍ നെല്ലിമുരുപ്പ് വീട്ടില്‍ രജനി (44)യെ പൊലീസ് അറസ്റ്റ് ചെയ്തു.

 

ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകനുമൊപ്പമാണ് കോളനിയില്‍ താമസിച്ചിരുന്നത്. ആറു മാസത്തോളം മുന്‍പാണ് ശശിധരന്‍ പിള്ള ഇവര്‍ക്കൊപ്പം താമസം തുടങ്ങിയത്.

നാടും വീടും ഉപേക്ഷിച്ച് വന്നയാളാണ് പിള്ള. ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ശശിധരന്‍ പിള്ളയുടെ തലയ്ക്ക് രജനി കമ്പിവടി കൊണ്ട് അടിച്ചത്. ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാത്രി ഒമ്പതു മണിയോടെ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് കൂടല്‍ ഇന്‍സ്‌പെക്ടര്‍ ജി. പുഷ്പകുമാര്‍ അറിയിച്ചു.

error: Content is protected !!