Trending Now

കോന്നി എം എല്‍ എ , സ്ഥലം എം പി ശ്രദ്ധിക്കുക : കോന്നി ഗവ ഹയര്‍സെക്കന്‍ഡറി  സ്ക്കൂളിന് സ്വന്തമായി വാഹനം ഇല്ല

 

konnivartha.com : കോന്നി മേഖലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്കൂള്‍ ആണ് കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ .ആയിരത്തി അഞ്ഞൂറിന് മുകളില്‍ കുട്ടികള്‍ ഉണ്ട് . എന്നാല്‍ ഇന്നേവരെ സ്കൂളിന് ഒരു വാഹനം വാങ്ങി നല്‍കുവാന്‍ സ്ഥലം എം എല്‍ എയ്ക്കോ എം പിയ്ക്കോ കഴിഞ്ഞിട്ടില്ല . ദൂര സ്ഥലങ്ങളില്‍ നിന്നുള്ള കുഞ്ഞുങ്ങള്‍ക്ക്‌ സ്കൂളില്‍ വന്നു പോകുവാന്‍ വാടകയ്ക്ക് എടുത്ത ചില ജീപ്പുകള്‍ മാത്രം ആണ് ആശ്രയം . തിങ്ങി നിറഞ്ഞാണ് കുഞ്ഞുകള്‍ സ്കൂളില്‍ വരുന്നത് . അധ്യാപകരും പി റ്റി എ യും വിഷമത്തില്‍ ആണ് .

സ്കൂളിന് സ്വന്തമായി രണ്ടു വാഹനം എങ്കിലും ഉടനെ വേണം . എം എല്‍ എ ,എം പി എന്നിവര്‍ക്ക് നിവേദനം നല്‍കിയതായി അറിയുന്നു .എന്നാല്‍ ഇരുവരുടെയും ഭാഗത്ത്‌ നിന്നും ഉചിതമായ തീരുമാനം ഉണ്ടായിട്ടില്ല .

പഠന മികവില്‍ ഏറ്റവും മികച്ച സ്കൂള്‍ ആണ് ഇത് . എന്നിട്ടും സ്കൂളിന് ഇന്നേവരെ സ്വന്തമായി വാഹനം ഇല്ല എന്നുള്ളത് ഏറെ വിഷമകരമാണ് . എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാറിന്‍റെ ഭാഗത്ത്‌ നിന്നും വരും ദിവസങ്ങളില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്ന് രക്ഷിതാക്കള്‍ പ്രതീക്ഷിക്കുന്നു .

എം പി ആന്‍റോ ആന്റണി ഇക്കാര്യത്തില്‍ വളരെ ഏറെ ശ്രദ്ധ ചെലുത്തണം . കോന്നി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിന് സ്വന്തമായി രണ്ടു വാഹനം എങ്കിലും ഉടനെ ആവശ്യമാണ്‌ . കുട്ടികളുടെ ദുരിത യാത്രയ്ക്ക് അറുതി വരുത്തുവാന്‍ ജന പ്രതിനിധികള്‍ ഉടന്‍ ഇടപെടണം .