Trending Now

കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം: എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ കൂടി അനുവദിച്ചു

 

konnivartha.com : കോന്നി കെ.എസ്.ആർ.ടി.സി ഡിപ്പോ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയും, കെ.എസ്.ആർ.ടി.സി ജനറൽ മാനേജരും പങ്കെടുത്ത് ചേർന്ന യോഗത്തിൽ തീരുമാനം.എം.എൽ.എ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ കൂടി അനുവദിച്ചതായി എം.എൽ.എ

കോന്നി:കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ യാഡ് നിർമ്മാണപുരോഗതി അഡ്വ.കെ.യു.ജനീഷ് കുമാറിൻ്റെയും, കെ.എസ്.ആർ.ടി.സി ജനറൽ മാനേജരുടെയും നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. ഡിപ്പോ പ്രവർത്തനം വേഗത്തിൽ ആരംഭിക്കുന്നതിൻ്റെ ഭാഗമായാണ് യോഗം ചേർന്നത്. 1.45 കോടിയുടെ യാഡ് നിർമ്മാണ പ്രവർത്തനമാണ് നടന്നു വരുന്നത്.

റോഡ് നിർമ്മാണം ഉൾപ്പടെയുള്ള ഇതര പ്രവത്തനങ്ങൾക്കായി 50 ലക്ഷം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്.നിർമ്മാണ പ്രവർത്തനം എത്രയും വേഗം ആരംഭിക്കാൻ നടപടി സ്വീകരിക്കാൻ എം.എൽ.എ നിർദ്ദേശം നല്കി.

ഡിപ്പോ നിർമ്മാണം പൂർത്തീകരിച്ച് തുറന്നുകൊടുക്കുന്നതിന് ആവശ്യമായ അനുബന്ധ നിർമ്മാണത്തിനായി 50 ലക്ഷം രൂപ കൂടി അനുവദിച്ചു നല്കുമെന്ന് എം.എൽ.എ യോഗത്തെ അറിയിച്ചു.എം.എൽ.എ ഫണ്ടിൽ നിന്നാണ് ഇതിനാവശ്യമായ തുക മാറ്റി വയ്ക്കുക.

ഡിപ്പോവക സ്ഥലത്ത് കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്സ് ആരംഭിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് എം.എൽ.എ ജനറൽ മാനേജർക്ക് നിർദ്ദേശം നല്കി.ഇതിനാവശ്യമായ പഠനവും ഉടൻ നടത്താമെന്ന് ജനറൽ മാനേജർ പറഞ്ഞു.യോഗശേഷം യാഡ് നിർമ്മാണപുരോഗതി എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു വിലയിരുത്തി.

എംഎൽഎ യോടൊപ്പം കെഎസ്ആർടിസി ജനറൽ മാനേജർ പി സന്തോഷ് കുമാർ, കെഎസ്ആർടിസി കോന്നി ബസ് സ്റ്റേഷൻ ഇൻ ചാർജ് എസ്.മധു, കെ എസ് ആർ ടി സി സിവിൽ എൻജിനീയറിങ് അസിസ്റ്റന്റ് എൻജിനീയർ ആർ രാകേഷ്, എച്ച്എൽഎൽ അസിസ്റ്റന്റ് എൻജിനീയർ അജിത്ത് എന്നിവർ പങ്കെടുത്തു

error: Content is protected !!