Trending Now

കെ എസ് ടി പി വെള്ളം അടിക്കടാ …. കോന്നി എലിയറക്കലെ വ്യാപാരികള്‍ :പൊടി ശല്യം അതി രൂക്ഷം

 

konnivartha.com : കെ എസ് ടി പി റോഡ്‌ പണികള്‍ നടക്കുന്ന കോന്നി എലിയറക്കല്‍ ഭാഗത്ത്‌ കഴിഞ്ഞ ദിവസങ്ങളില്‍ വെള്ളം തളിക്കാത്തത് കാരണം പൊടി ശല്യം അതി രൂക്ഷമായി . ഈ മേഖലയിലെ വ്യാപാരികള്‍ രാവിലെ മുതല്‍ രൂക്ഷമായ പൊടി ശല്യം അനുഭവിക്കുന്നു . ഈ റോഡില്‍ കൃത്യമായി വെള്ളം തളിച്ചിരുന്നു . എന്നാല്‍ ഇന്ന് “വെള്ളം വണ്ടി “വന്നിട്ടില്ല . രാവിലെ മുതല്‍ പൊടി ശല്യം ഉണ്ടെങ്കിലും വെയില്‍ മൂത്തതോടെ പൊടി പറക്കുവാന്‍ തുടങ്ങി .വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ പൊടി വ്യാപകമായി ഉയരുന്നു .

മിക്കവര്‍ക്കും തുമ്മല്‍ മറ്റു അലര്‍ജി ഉണ്ടാകുന്നു .ആസ്മ ഉള്ളവര്‍ ഇത് വഴി പോയാല്‍ ഏറെ വിഷമകരമായ അവസ്ഥയില്‍ എത്തും .സമീപം സ്കൂള്‍ ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട് .
കെ എസ് ടി പി അധികാരികള്‍ ഉടന്‍ നടപടി സ്വീകരിക്കണം . വെള്ളം വണ്ടി ഇറക്കി പൊടി ശല്യത്തിന് ഉടന്‍ തന്നെ അറുതി ഉണ്ടാക്കണം

error: Content is protected !!