
മിഥുന മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീ കോവിൽ തുറന്ന് ദീപങ്ങൾ തെളിക്കും. ഇന്ന് വൈകീട്ട് മുതൽ തന്നെ ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്. പൊലീസിന്റെ വിർച്വൽ ക്യൂ വഴി ബുക്ക് ചെയ്യാൻ കഴിയാത്തവർക്കായി നിലക്കലിൽ സ്‌പോട്ട്ബുക്കിങ്ങ് സംവിധാനമുണ്ട്. പൂജകൾ പൂർത്തിയാക്കി 19 ന് രാത്രി പത്ത് മണിക്ക് ഹരിവരാസനം പാടി നട അടയ്‌ക്കും