ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍; അഭിമുഖം 17ന്
ചെങ്ങന്നൂര്‍ ഗവ. ഐടിഐലെ വയര്‍മാന്‍, മെക്കാനിക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് ട്രേഡുകളില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരായി നിയമിക്കുന്നതിനുളള അഭിമുഖം ജൂണ്‍ 17ന് രാവിലെ 11ന് ചെങ്ങന്നൂര്‍ ഗവ. ഐടിഐയില്‍ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി ഡിപ്ലോമ, എഞ്ചിനീയറിംഗ് ബിരുദം, പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം. അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കണം. ഫോണ്‍ : 0479 2452210, 2953150.
ആര്‍.ടി.ഒ യോഗം 15ന്
കോഴഞ്ചേരി താലൂക്കിലെ ഓട്ടോ റിക്ഷാ ടാക്സി നിരക്കുകളെകുറിച്ച് നിരവധി പരാതികള്‍ ഓഫീസില്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഓട്ടോ റിക്ഷാ ടാക്സി റേറ്റ് സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലേക്ക് ജൂണ്‍ 15ന് ഉച്ചക്ക് രണ്ടിന് പത്തനംതിട്ട ആര്‍.ടി.ഒ ഓഫീസില്‍ യോഗം ചേരും. യോഗത്തില്‍ ഓട്ടോ റിക്ഷാ ടാക്സി സംഘടനാ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് പത്തനംതിട്ട റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.കെ ദിലു അറിയിച്ചു.
കഴിവുള്ളവരില്‍ അതിമികവുള്ളവരെയാണ്
പുതുതലമുറയ്ക്കാവശ്യം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കഴിവുള്ളവരില്‍ തന്നെ അതിമികവുള്ളവരെയാണ് പുതുതലമുറയ്ക്കാവശ്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ജില്ലയില്‍ നിന്നുള്ള റാങ്ക് ജോതാക്കളെ അനുമോദിക്കുന്നതിന് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സര പരീക്ഷകളുടെ ഈ കാലയളവില്‍ മികവിനുമപ്പുറം അതിമികവാണ് ആവശ്യം. വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടം കാഴ്ചവയ്ക്കണമെങ്കില്‍ രക്ഷിതാക്കളുടെ പൂര്‍ണപിന്തുണയും ആവശ്യമാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് നേടിയ ഹൃദ്യ എസ്.വിജയന്‍, രവീണ്‍ കെ. മനോഹരന്‍ എന്നിവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉപഹാരം നല്‍കി ആദരിച്ചു. റാന്നി ഇടക്കുളം ഹൃദ്യം വീട്ടില്‍ റിട്ട. തഹസില്‍ദാര്‍ കെ.എന്‍ വിജയന്റെയും പത്തനംതിട്ട കളക്‌ട്രേറ്റ് ജെ.എസ് വി.ടി സിന്ധുവിന്റെയും മകളാണ് ഹൃദ്യ.എസ് വിജയന്‍(317 ാം റാങ്ക്), കെഎസ്ഇബി റിട്ട. ഉദ്യോഗസ്ഥനായ കെ.കെ മനോഹരന്റെയും തിരുവല്ല ഡിഇഒ പി.ആര്‍ പ്രസീനയുടെയും മകനാണ് രവീണ്‍.കെ മനോഹരന്‍( 631 ാം റാങ്ക്). ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍.അജയകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി മുരളീധരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്.റ്റി പ്രൊമോട്ടര്‍: അഭിമുഖം 17ന്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ ക്ഷേമവികസന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ പട്ടികവര്‍ഗക്കാരില്‍ എത്തിക്കുന്നതിനും, സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ തുടങ്ങിയവ നടത്തുന്ന വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ പട്ടികവര്‍ഗ ഗുണഭോക്താക്കളില്‍ എത്തിക്കുന്നതിനും തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ എസ്.റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള അഭിമുഖം ജൂണ്‍ 17ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ നടത്തുമെന്ന് ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ അറിയിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മധ്യേ പ്രായപരിധിയുള്ളതുമായ പട്ടികവര്‍ഗ യുവതീയുവാക്കള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04735 227703, 9496 070 349
ക്വിസ് മത്സരം
വയറിളക്ക രോഗ നിയന്ത്രണത്തിന്റെയും പാനീയ ചികിത്സയുടെയും വാരാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പത്തനംതിട്ട എന്‍.എച്ച്.എം ഹാളില്‍ (കേരള ബാങ്കിനു സമീപം) ജൂണ്‍18ന് രാവിലെ 11ന് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. ഒരു വിദ്യാലയത്തില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിക്കാണ് അവസരം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 9496 109 189, 9497 709 645 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. മത്സരാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രഥമാധ്യാപകന്റെ സാക്ഷ്യപത്രം ഹാജരാക്കണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ എത്തുന്ന വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
ഗണ്‍ലൈസന്‍സ് ഉളളവര്‍ക്ക് അപേക്ഷിക്കാം
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിന് കാട്ടുപന്നിയെ കൊന്ന് ഇല്ലായ്മ ചെയ്യുന്നതിന് താല്പര്യമുള്ള അംഗീകൃത ആംസ് ലൈസന്‍സ് ഉള്ള പ്രദേശവാസികള്‍ ഏഴ് ദിവസത്തിനകം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0469 2650528, 9496042635
ലൈഫ് മിഷന്‍; മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടാതെ പോയവരെ ഉള്‍പ്പെടുത്തി കരട് മുന്‍ഗണന പട്ടിക പഞ്ചായത്ത് നോട്ടീസ് ബോര്‍ഡിലും, വെബ്സൈറ്റിലും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. പട്ടിക സംബന്ധിച്ച് ആക്ഷേപം ഉള്ളവര്‍ ജൂണ്‍17ന് മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപ്പീല്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0469 2650528, 9496 042 635
ക്വട്ടേഷന്‍
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി 2020-21 പ്രകാരം ഓഫീസ് പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണം നടത്തുന്ന സ്ഥലത്ത് നിന്നിരുന്ന തേക്ക് മരത്തിന്റെ 7 കഷണങ്ങളും വിറകും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജൂണ്‍ 15ന് രാവിലെ 11ന് പരസ്യമായി ലേലം/ക്വട്ടേഷന്‍ നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11 ന് മുമ്പായി നിരതദ്രവ്യമായ 1500 രൂപ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പണമായി അടക്കണം. സീല്‍ ചെയ്ത ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 15 ന് രാവിലെ 11 വരെ. ഫോണ്‍ : 0468 2222198.
സൗജന്യ പരിശീലനം
പത്തനംതിട്ട എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിംഗ് പരിശീലനം ആരംഭിക്കുന്നു. 18നും 44 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270244, 2270243 ഫോണ്‍ നമ്പരില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ലൈഫ് മിഷന്‍: മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു
ലൈഫ് ഭവന പദ്ധതി 2020 പ്രകാരം ഓണ്‍ലൈനായി ലഭിച്ച പുതിയ അപേക്ഷകളുടെ ഫീല്‍ഡ്തല പരിശോധനയും പുന:പരിശോധനയും പൂര്‍ത്തിയാക്കി ഭൂമിയുളള ഭവനരഹിതരായ അര്‍ഹരുടെയും അനര്‍ഹരുടെയും ഭൂരഹിതഭവനരഹിതരുടെ അര്‍ഹരുടെയും അനര്‍ഹരുടെയും പട്ടികയും പ്രസിദ്ധപ്പെടുത്തി. പട്ടിക സംബന്ധിച്ച് ആക്ഷേപം ഉള്ളവര്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന ജൂണ്‍ 17ന് മുന്‍പ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് അപ്പീല്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237.
കെല്‍ട്രോണ്‍: ടീച്ചര്‍ ട്രെയിനിംഗ് ആന്റ് അക്കൗണ്ടിംഗ്
കെല്‍ട്രോണ്‍ നോളജ് സര്‍വീസസ് ഗ്രൂപ്പ് നടത്തുന്ന മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രീ-സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ്, അക്കൗണ്ടിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9072 592 430
റീ-ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രോജക്ടട് പരിധിയിലുളള പന്തളം മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മൂന്നു മുതല്‍ ആറ് വയസുവരെയുളള 528 കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിക്കുന്നു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 20 പകല്‍ 12 വരെ. ഫോണ്‍ : 04734 256765.
സംരംഭകര്‍ക്ക് ബോധവല്‍കരണ ക്ലാസ്
2022-23 വര്‍ഷത്തില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി കോന്നി ഗ്രാമപഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംരംഭകരെ കണ്ടെത്തുന്നതിനും ബാങ്ക് വായ്പ, സബ്‌സിഡി, ലോണ്‍, ലൈസന്‍സുകള്‍ എന്നിവയെപ്പറ്റിയുളള സംശയനിവാരണങ്ങള്‍ക്കായി ബോധവല്‍കരണ ക്ലാസ് ജൂണ്‍ 14ന് രാവിലെ 10ന് പഞ്ചായത്ത് ഹാളില്‍ നടക്കും. പഞ്ചായത്ത് പരിധിയില്‍ സംരംഭം തുടങ്ങാന്‍ താത്പര്യമുളളവര്‍ക്ക് സൗജന്യമായ ക്ലാസില്‍ പങ്കെടുക്കാം. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ നയിക്കുന്ന ഈ ക്ലാസിലേക്ക് താത്പര്യമുളളവര്‍ 9744 454 855 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.