Trending Now

കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിച്ചു : കോന്നി വാര്‍ത്ത ജനപക്ഷത്തിന് ഒപ്പം

konnivartha.com : കോന്നി താലൂക്ക് ആശുപത്രിയുടെ മുന്നിലെ ലൈറ്റ് കത്തിക്കാത്തത് കോന്നി വാര്‍ത്ത അതീവ പ്രാധാന്യത്തോടെ വാര്‍ത്ത നല്‍കുകയും ബന്ധപെട്ട അധികാരികളെ വിവരം ധരിപ്പിക്കുകയും ചെയ്തതോടെ ലൈറ്റ് തെളിയിച്ചു .

കോന്നി താലൂക്ക് ആശുപത്രിയുടെ കാര്യത്തില്‍ അധികാരികള്‍ കുറച്ചു കൂടി ശ്രദ്ധ പുലര്‍ത്തണം . ആശുപത്രിയുടെ മുന്‍ ഭാഗത്ത്‌ വെളിച്ചം കിട്ടുവാന്‍ വലിയ ലൈറ്റുകള്‍ വെച്ചിട്ടുണ്ട് .ഇത് കൃത്യമായി സ്വിച്ചു ഇടുവാന്‍ ചുമതലക്കാര്‍ ശ്രദ്ധിക്കണം .

 

കോന്നി ബ്ലോക്ക്‌ പഞ്ചായത്ത് ആണ് ആശുപത്രി ചുമതല വഹിക്കുന്നത് . അവര്‍ കൃത്യമായി ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം . അധികാരികളുടെ അനാസ്ഥ ഒന്ന് കൊണ്ട് മാത്രം ആണ് വെളിച്ചം പോയത് . കോന്നി വാര്‍ത്ത ഇടപെട്ടു .അതിനാല്‍ വെളിച്ചം വന്നു . ഇനിയും കൃത്യമായി ഇടപെടും എന്ന് അറിയിക്കുന്നു .

error: Content is protected !!