
konnivartha.com : സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ നിലയില്‍ നില്‍ക്കുന്ന മരങ്ങള്‍ കാലവര്‍ഷക്കെടുതിയില്‍ മറിഞ്ഞു വീണ് വ്യക്തികളുടെ ജീവനോ ,സ്വത്തിനോ അപകടം സംഭവിക്കാതെ ഇരിക്കാന്‍ അത്തരം മരങ്ങള്‍ ഉടമകള്‍ തന്നെ ഉടന്‍ മുറിച്ചു മാറ്റണം എന്ന് കോന്നി പഞ്ചായത്ത് അറിയിച്ചു .
അത്തരം മരങ്ങള്‍ മുറിച്ചു മാറ്റാത്ത പക്ഷം ഇതില്‍മേലുണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങള്‍ക്കും ദുരന്ത നിവാരണ നിയമം അനുസരിച്ച് മരങ്ങളുടെ ഉടമകള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്നും കോന്നി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു