Malayalam Online News Portal|മലയാളം ഓൺലൈൻ വാർത്തകൾ

കോന്നി മെഡിക്കല്‍ കോളേജില്‍ ആംബുലന്‍സ് ഗോഡൗണിൽ തള്ളി : എം എല്‍ എ ജനീഷ് കുമാര്‍ ഇടപെടുന്നു : ആംബുലന്‍സിന് ജീവന്‍ വെയ്ക്കും

News Editor

മെയ്‌ 29, 2022 • 1:02 pm

 

konnivartha.com : കോന്നി സർക്കാർ മെഡിക്കൽ കോളേജിന്‍റെ ആവശ്യത്തിലേക്ക് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാറിന്‍റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക ചിലവഴിച്ച് വാങ്ങിയ ആംബുലൻസ്സ് ജനങ്ങൾക്ക്‌ ഉപകാരപ്പെടുത്താതെ മെഡിക്കൽ കോളേജ് കെട്ടിടത്തിന്‍റെ അടി ഭാഗത്തെ ഗോഡൗണിൽ  മെഡിക്കല്‍  കോളേജ്  അധികാരികള്‍ തള്ളി കളഞ്ഞു  എന്നുള്ള ” കോന്നി വാര്‍ത്ത ഡോട്ട് കോം വാര്‍ത്ത ” സത്യമെന്ന് തെളിഞ്ഞതിനാല്‍ കോന്നി എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ അടിയന്തിരമായി  ഈ വാര്‍ത്തയില്‍  പ്രതികരിച്ചു   . “ഇക്കാര്യത്തില്‍ ഉടന്‍ ഇടപെടും എന്ന് എം എല്‍ എ കോന്നി വാര്‍ത്തയോട് പറഞ്ഞു” .

 

കോന്നി മെഡിക്കല്‍ കോളേജിന്‍റെ ആവശ്യത്തിന് വേണ്ടി ജനീഷ് കുമാര്‍ എം എല്‍ എ യുടെ വികസന ഫണ്ടില്‍ നിന്നുമാണ് പണം മുടക്കി ആംബുലന്‍സ് വാങ്ങിയത് . ജനങ്ങള്‍ക്ക്‌ ഉപകാരപ്പെടുവാന്‍ ആണ് വാങ്ങി നല്‍കിയത് . മെഡിക്കല്‍ കോളേജ് അധികാരികളുടെ ഭാഗത്ത്‌ നിന്നുള്ള വീഴ്ച മൂലം ആംബുലന്‍സ് ഇന്ന് അനാഥ പ്രേതം കണക്കെ കിടക്കുന്നു . ഡ്രൈവര്‍ ഇല്ല എന്ന കാരണം മാത്രം . ഈ ചെറിയ സാങ്കേതിക കാരണം മൂലം ലക്ഷ കണക്കിന് രൂപ മുടക്കി വാങ്ങിയ ആംബുലന്‍സ് ഉപയോഗിക്കുന്നില്ല . ജനങ്ങള്‍ നല്‍കിയ നികുതി പണം പാഴാക്കാന്‍ കഴിയില്ല .

ആംബുലന്‍സ് ഇങ്ങനെ കിടക്കുന്ന വിവരം അറിഞ്ഞ് എത്തിയ കോന്നി വാര്‍ത്തയുടെ വാര്‍ത്താ സംഘം മറ്റു ചില വിവരം കൂടി ശേഖരിച്ചു .അത് അടുത്ത ദിവസങ്ങളില്‍ ജനത്തില്‍ എത്തിക്കും . കോന്നി മെഡിക്കല്‍ കോളേജ് ജനങ്ങളുടെ സ്വത്തു ആണ് . അത് വഴിയാധാരമാക്കുവാന്‍ ശ്രമിക്കുന്ന ആളുകളെ തുറന്നു കാട്ടും .

ദേശീയ ആരോഗ്യ മിഷനിൽ നിന്നും താൽക്കാലിക ഡ്രൈവർ ആയിരുന്നു ഏതാനും ദിവസം ആംബുലൻസ് ഓടിച്ചത്. താൽക്കാലിക ഡ്രൈവറുടെ കരാർ അവസാനിച്ചതോടെ പകരക്കാരെ നിയമിച്ചില്ല. ഇതോടെ മാസങ്ങളായി ആംബുലൻസ്സ് ഒരു മൂലയ്ക്ക് (ഗോഡൗണിൽ)തള്ളി. പുതിയ ഡ്രൈവറെ നിയമിക്കാൻ നടപടി ഉണ്ടാകും എന്ന് പറഞ്ഞു കേൾക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.ഡ്രൈവറെ വെക്കാന്‍ കഴിയുന്നില്ല എങ്കില്‍ ഒരു റീത്ത് കൂടി വാങ്ങി ” ഇവന്‍റെ നെഞ്ചത്ത് “വെക്കുക്ക എന്ന് കോന്നി വാര്‍ത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചു . കിട്ടിയ ആംബുലന്‍സ് നേരെ ചൊവ്വേ കൊണ്ട് നടക്കാന്‍ കഴിയുന്നില്ല എങ്കില്‍ അധികാരികള്‍ രാജി വെച്ച് ഒഴിയുക എന്നും ആത്മാര്‍ഥമായി പറയുന്നു . അതാണ്‌ കോന്നി മെഡിക്കല്‍ കോളേജിനോട് ചെയ്യാവുന്ന നല്ല കാര്യം . ഇത് ജനങ്ങളുടെ നികുതി പണം ആണ് . ഇങ്ങനെ നശിപ്പിക്കരുത് . ഇത് സാധാരണ ജനതയുടെ മനസ്സില്‍ വിഷമം ഉണ്ടാക്കുന്നു .

 

പുതിയ ഡ്രൈവർ എത്തിയാൽ തന്നെ ആംബുലൻസ് റോഡിൽ ഇറക്കണം എങ്കിൽ ആയിരങ്ങളുടെ മെയിന്റൻസ് വേണ്ടി വരും.ഇവിടെ കിടന്ന് പൊടി പിടിച്ചു നശിച്ചു പോകുന്ന അവസ്ഥയിൽ ആണ്.ടയാറുകൾ പനിച്ചു തുടങ്ങി. ഉടൻ ഡ്രൈവറെ നിയമിച്ചു ആംബുലൻസ് ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന നിലയിലാക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവിയോ എം എൽ എയോ മുൻകൈ എടുക്കണം.

ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആംബുലൻസ് ഡ്രൈവർ ഇല്ല എന്ന കാരണത്താൽ മൂലയ്ക്ക് ഒതുക്കിയത് പൊതു ജന ആരോഗ്യ മേഖലയോടെ ചെയ്യുന്ന വലിയ ജനദ്രോഹം ആണ്.
പ്രാദേശിക അടിസ്ഥാനത്തിൽ ഡ്രൈവർമാരെ ലഭിക്കും. അല്ലെങ്കിൽ എംപ്ലോയിമെന്റിൽ നിന്നും ലഭ്യമാക്കാവുന്ന കാര്യമാണ്. ഉചിതമായ തീരുമാനം ഉണ്ടാകും എന്ന് ജനം പ്രതീക്ഷിക്കുന്നു .ഇങ്ങനെ പ്രതീക്ഷയോടെ നല്‍കിയ വാര്‍ത്ത കോന്നി എം എല്‍ എ ജനീഷ് കുമാര്‍ ശ്രദ്ധിക്കുകയും ഇടപെടും എന്ന് കോന്നി വാര്‍ത്തയ്ക്കു ഉറപ്പ് നല്‍കുകയും ചെയ്തു . അതെ കോന്നിയുടെ വികസന നായകന്‍ ഈ വിഷയത്തില്‍ നേരിട്ട് ഇടപെടുകയാണ് . അതാണ്‌ ആശ്വാസകരമായ നടപടി . സ്വാഗതാര്‍ഹം

Advertisement
Google AdSense (728×90)

Read Next

അഭിപ്രായം രേഖപ്പെടുത്തൽ നിർത്തൽ ആകിയിരികുന്നു.