Trending Now

ജെസിഐ യുടെ യുവ കർമ്മ ശ്രേഷ്ഠ പുരസ്കാരം അഡ്വ. കെ. യു.ജനീഷ് കുമാർ എം എല്‍ എ ക്ക്

 

konnivartha.com : ലോകത്തെ ഏറ്റവും ബ്രഹത്തായ യുവജന സംഘടനയായ ജെ സി ഐ യുടെ ഇന്ത്യയിലെ ഏറ്റവും മികച്ച മേഖലയായ മേഖല 22 ൻ്റെ 2022 ലെ കർമ്മ ശ്രേഷ്ഠ  പുരസ്കാരത്തിന് കോന്നി എം എല്‍ എ അഡ്വ. കെ യു.ജനീഷ് കുമാര്‍  അർഹനായി.

കഴിഞ്ഞ 7 വർഷമായി സേവന സന്നദ്ധ കര്‍മ്മ മേഖലയില്‍  നിസ്തുലമായി   പ്രവർത്തിക്കുന്നവർക്കാണ് അവാർഡ്.

കോന്നി മണ്ഡലത്തിൽ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം ,പൊതുമരാമത്ത് ദുരിതാശ്വാസം  , കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, യുവജനക്ഷേമ പ്രവർത്തനങ്ങൾ, കലാകായിക മേഖലയിൽ ചെയ്ത സേവനങ്ങൾ , 2 വർഷം കൊണ്ട് നടത്തിയ പ്രവർത്തനങ്ങളെ മാനിച്ച് കൊണ്ട് ജെ സി ഐ ഇന്ത്യ മേഖല 22 ഈ അവാർഡ് നിർണ്ണയിക്കുന്നത്.

 

കോട്ടയത്ത് നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മേഖല 22 പ്രസിഡൻ്റ് മനു ജോർജ് അവാർഡ് പ്രഖ്യാപിച്ചു. യൂത്ത് ഐക്കൺ അവാർഡിന് മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ക്യാപ്റ്റൻ ഗീതു അന്ന രാഹുൽ അർഹയായി

error: Content is protected !!