Trending Now

ചിറ്റയവും വീണയും ഒരേ വേദിയിൽ വീണ്ടും കണ്ടു മുട്ടി

Spread the love

 

konnivartha.com : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി വീണാജോർജും വീണ്ടും ഒരേ വേദിയിലെത്തി. കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് രണ്ടുപേരും പങ്കെടുത്തത്. ഇരുവരും തമ്മിലുള്ള തർക്കങ്ങളും പാർട്ടിനേതൃത്വങ്ങളുടെ വാഗ്വാദവുമൊക്കെ രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്. കൊടുമൺ ഉൾക്കൊള്ളുന്ന അടൂർ മണ്ഡലത്തിലെ എം.എൽ.എ.യാണ് ചിറ്റയം ഗോപകുമാർ

 

സർക്കാരിന്റെ വാർഷികാഘോഷത്തോടനുബന്ധിച്ചുള്ള വിപണനമേളയിലേക്ക് ചിറ്റയത്തെ തലേദിവസം വിളിച്ചതും തുടർന്ന് അദ്ദേഹം വിട്ടുനിന്നതുമെല്ലാം വിവാദമായിരുന്നു. സമാപനസമ്മേളനത്തിലും ചിറ്റയം പങ്കെടുത്തില്ല. ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണാജോർജ് എം.എൽ.എ.മാരുമായി കൂടിയാലോചിക്കുന്നില്ലെന്നും വിളിച്ചാൽ ഫോണെടുക്കാറില്ലെന്നും അദ്ദേഹം പരസ്യമായി പറയുകയുംചെയ്തു.കൊടുമൺ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.എ. ചിറ്റയത്തേയും എ.എ.വൈ.എഫ്. വീണയേയും ഒഴിവാക്കിയാണ് നവമാധ്യമ പ്രചാരണം നടത്തിയത്.

error: Content is protected !!