Trending Now

പത്തനംതിട്ട : ഡെപ്യൂട്ടി സ്പീക്കർ- ആരോഗ്യമന്ത്രി പോര് മുറുകുന്നു

 

സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും എല്‍.ഡി.എഫ് കൺവീനർക്കും ചിറ്റയം ഗോപകുമാര്‍ പരാതി നല്‍കി

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാര്‍ പരാതി നൽകി.സി.പി.ഐ സംസ്ഥാന സെക്രട്ടറിക്കും എല്‍.ഡി.എഫ് കൺവീനർക്കുമാണ് പരാതി നൽകിയത്.കഴിഞ്ഞ ദിവസം വീണാ ജോർജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയില്‍ ഉള്ളത് . ജില്ലയില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ തന്നെ അറിയിക്കുന്നില്ല എന്നും തന്‍റെ മണ്ഡലമായ അടൂരില്‍ പോലും നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ ജില്ലയിലെ ചുമതല ഉള്ള മന്ത്രി വീണ ജോര്‍ജ് അറിയിക്കുന്നില്ല എന്നും ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല എന്നും ചിറ്റയം ഗോപകുമാര്‍ ആരോപണം ഉന്നയിച്ചു .

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള ആരോഗ്യ വകുപ്പ് മന്ത്രി ജില്ലയിലെ എം.എൽ.എമാരോട് കൂടിയാലോചന നടത്തുന്നില്ലെന്നുമായിരുന്നു പ്രധാന ആരോപണം . ഇതിനുപിന്നാലെ ഡെപ്യൂട്ടി സ്പീക്കര്‍ വസ്തുതാവിരുദ്ധ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുന്നു എന്നാരോപിച്ച് വീണ ജോർജും എൽ.ഡി.എഫ് നേതൃത്വത്തിന് പരാതി നൽകി

error: Content is protected !!