മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ മാത്തമാറ്റിക്‌സ് വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ കോളജ് വെബ് സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മേയ് 25ന് രാവിലെ 11ന് കോളേജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: [email protected]. വെബ്‌സൈറ്റ്: gctetvpm.ac.in.
ജ്യോഗ്രഫി ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജ്യോഗ്രഫി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും (MA/MSc) എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൈൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മേയ് 27ന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: [email protected]. വെബ്‌സൈറ്റ്: gctetvpm.ac.in.
എഡ്യൂക്കേഷണൽ സൈക്കോളജി ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ എഡ്യൂക്കേഷണൽ സൈക്കോളജി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന നൽകും. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും എം.എഡും നെറ്റുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകളുമായി മേയ് 26ന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: [email protected]. വെബ്‌സൈറ്റ്: gctetvpm.ac.in.
ഗസ്റ്റ് ലക്ചറർ ഒഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കിക്മ എം.ബി.എ കോളജിൽ മാനേജ്‌മെന്റ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചററുടെ മൂന്ന് മാസത്തെ താത്ക്കാലിക ഒഴിവിലേക്ക് 19ന് രാവിലെ 11ന് അഭിമുഖം നടത്തും. എ.ഐ.സി.റ്റി.ഇ മാനദണ്ഡങ്ങൾക്കു വിധേയമായ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. മുൻ പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ അഭിമുഖത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447002106/8547618290.
ജൂനിയർ റെസിഡന്റ് താത്കാലിക നിയമനം
കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ ഒഴിവിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നൽകുന്നതിനു യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 25 ന് വൈകിട്ട് 5 മണി. വിശദവിവരങ്ങൾക്ക്: www.gmckollam.edu.in.