വൃത്തി ഹീനമായ ഭക്ഷണ സാധനങ്ങള്‍:  ഹോട്ടലുകൾക്ക് പേര് ഇല്ലത്രേ

 

konnivartha.com : വൃത്തി ഹീനമായ ഭക്ഷണ സാധനങ്ങള്‍ ഭക്ഷ്യ സുരക്ഷാ ജീവനകാര്‍ പരിശോധിച്ച് കണ്ടെത്തിയാല്‍ പ്രസ്തുത സ്ഥാപനത്തിന്‍റെ പേരുകള്‍ മാധ്യമങ്ങളിലൂടെ പുറത്തു വിടുന്നില്ല . ഇക്കാരണത്താല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങള്‍ പോലും സംശയ നിഴലില്‍ ആണ് .

 

 

കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായി പരിശോധന നടക്കുന്നു .പല ഇടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു . പിഴയും ഈടാക്കി .ചില സ്ഥാപനങ്ങള്‍ പൂട്ടിച്ചു . പൂട്ടിച്ച സ്ഥാപനങ്ങളുടെ പേരുകള്‍ പോലും മറച്ചു വെക്കുന്ന ഭക്ഷ്യ സുരക്ഷാ ജീവനക്കാരെ ഉടന്‍ സര്‍വീസില്‍ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത് . ജനങ്ങളുടെ അറിയാന്‍ ഉള്ള അവകാശം ആണ് നിഷേധിക്കുന്നത് . ഒരു മാധ്യമ പ്രവര്‍ത്തക കൂടിയായ കേരള ആരോഗ്യ വകുപ്പ് മന്ത്രി തന്‍റെ ഫേസ് ബുക്ക്‌ പേജില്‍ എങ്കിലും കൊടുക്കുന്ന ഇത്തരം അറിയിപ്പുകളില്‍ സ്ഥാപന  പേരുകള്‍ കൊടുത്തു മാതൃകയാകണം . അവിടെയും ഇവിടെയും തൊടാതെ ഉള്ള പ്രസ്താവന വെറും പ്രഹസനം എന്ന് പറയാന്‍ ആഗ്രഹിക്കുന്നു .

കാലാ കാലങ്ങളായി പരിശോധന നടത്താതെ ഓഫീസില്‍ “ഇരുന്നുള്ള ” ഭക്ഷ്യ സുരക്ഷ നടത്തുന്ന ജീവനകാര്‍ ഇതുവരെയായും ജനങ്ങളുടെ ജീവന്‍ കൊണ്ട് പന്താടുകയാണ് ചെയ്തത് .ഭക്ഷ്യ വിഷ ബാധയെ തുടര്‍ന്ന് ഒരു കുട്ടി മരിച്ചപ്പോള്‍ മാത്രം ആണ് വ്യാപകമായി പരിശോധന നടത്തുവാന്‍ ഈ ജീവനകാര്‍ തയാറായത് .

കോന്നി മേഖലയില്‍ വ്യാപകമായ പരിശോധനകള്‍ ഉണ്ടാകണം . കാലപഴക്കം ചെന്ന ഭക്ഷ്യ വസ്തുക്കള്‍ പിടിച്ചെടുക്കുമ്പോള്‍ ഏതു സ്ഥാപനം ആണ് എന്ന് കൃത്യമായി പൊതു ജനത്തെ മാധ്യമങ്ങളിലൂടെ അറിയിക്കാന്‍ സര്‍ക്കാര്‍ ജീവനകാര്‍ക്ക് കഴിയണം .അല്ലാതെ പ്രഹസനമായി നടത്തുന്ന പരിശോധന കൊണ്ട് ഒരു ഗുണവും ഇല്ല .”ഗുണം “ഉള്ളത് ആര്‍ക്ക് ആണെന്ന് പൊതു ജനത്തിന് അപ്പോള്‍ മനസ്സിലായി