Trending Now

അച്ചന്‍കോവിലാറില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു: മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

 

konnivartha.com : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ട് യുവാക്കളും മരിച്ചു. ഏനാത്ത് , ഏഴംകുളം സ്വദേശികളായ വിശാഖ് , സുജീഷ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

 

കൈപ്പട്ടൂര്‍ പരുമല കുരിശ് കടവില്‍ കുളിക്കാനിറങ്ങിയപ്പോളാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ടത്. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.കൈപ്പട്ടൂർ – പന്തളം റോഡരുകിൽ കൈപ്പട്ടൂർ പരുമല കുരിശടിക്ക് സമീപം കോയിക്കൽ കടവിലാണ് സംഭവം . സുധീഷിന്റെ അമ്മായിയുടെ മകൻ അരുണിനോട് ഒപ്പം ആണ് ഇവർ കുളിക്കാനായി പോയത് . ഇവർ മുങ്ങിത്താഴുന്നത് കണ്ടു അരുൺ ബഹളം വെച്ചത് കേട്ട് തൊട്ടടുത്ത കടവിൽ ഉണ്ടായിരുന്ന സമീപവാസിയായ ഒരാൾ രക്ഷിക്കുവാൻ ശ്രമിച്ചുവെങ്കിലും ഇവർ മുങ്ങി താഴുകയായിരുന്നു .

 

 

അതിനിടെ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഇന്ന് മുങ്ങിമരിച്ചു. തിരുവല്ല മല്ലപ്പള്ളിയിലാണ് സംഭവം. തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്, ശബരിനാഥ് എന്നിവരാണ് മരിച്ചത്. ഇരുവര്‍ക്കും പതിനഞ്ചു വയസായിരുന്നു.

മണിമലയാറ്റിലെ വടക്കന്‍ കടവിലാണ് അപകടമുണ്ടായത്.ബന്ധുവീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മരിച്ച കുട്ടികള്‍. ചടങ്ങിനെത്തിയ എട്ട് കുട്ടികളാണ് വീട്ടുകാരോട് പറയാതെ മണിമലയാറ്റിലെ വടക്കന്‍ കടവില്‍ കുളിക്കാനിറങ്ങിയത്.

 

മൂന്ന് പേര്‍ ശക്തമായ ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇതില്‍ രണ്ട് പേരാണ് മുങ്ങിമരിച്ചത്. ഇവരെ ഉടന്‍തന്നെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിമലയാറ് കണ്ട് കൗതുകത്തില്‍ കുളിക്കാനിറങ്ങിയതായിരുന്നു എട്ട് കുട്ടികളും.

error: Content is protected !!