Trending Now

പെണ്‍കുട്ടി മരിച്ചു; ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയില്‍

 

കാസര്‍കോട് ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ചു. കരിവെള്ളൂര്‍ പെരളം സ്വദേശിനി ദേവനന്ദ (16) ആണ് മരിച്ചത്.ചെറുവത്തൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന ഐഡിയല്‍ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക വിവരം.

 

ഷവര്‍മ കഴിച്ച 14 പേര്‍ ചികിത്സയിലാണ്. സ്‌കൂള്‍ കുട്ടികളാണ് ഇതില്‍ അധികവും.ദേവനന്ദ ഞായറാഴ്ച രാവിലെയാണ് ചെറുവത്തൂരിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ചികിത്സതേടി എത്തിയത്.ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച മരിച്ചു.

 

 

വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞ 14 പേരെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും പ്രത്യേകം ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കാസര്‍കോടുനിന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി കൂള്‍ബാറില്‍നിന്ന് സാമ്പിള്‍ ശേഖരിച്ചു.