DYFI 15-ാം സംസ്ഥാന സമ്മേളനത്തിന് പത്തനംതിട്ടയില്‍ തുടക്കം ; പതാക ഉയര്‍ത്തി

 

konnivartha.com : DYFI 15-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാക പൊതു സമ്മേളന നഗരിയായ പത്തനംതിട്ട മുനിസിപ്പല്‍ മൈതാനത്ത് സ്വാഗതസംഘം ചെയര്‍മാന്‍ കെ.പി ഉദയഭാനു ഉയര്‍ത്തി. ഇതോടെ പതിനഞ്ചാമത് ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി . പ്രതിനിധി സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. പുതിയ ഭാരവാഹികളെയും സമ്മേളനത്തില്‍ തെരഞ്ഞെടുക്കും.

ദീപശിഖ- കൊടിമര -പതാക ജാഥകള്‍ സംസ്ഥാനസമ്മേളനത്തിന് വേദിയായ പത്തനംതിട്ടയുടെ നഗരാതിര്‍ത്തികളിലും തുടര്‍ന്ന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ ശബരിമല ഇടത്താവളമായ പൊതുസമ്മേളന നഗരിയിലേക്ക് എത്തിച്ചു .

തെരഞ്ഞെടുക്കപ്പെട്ട 519 പ്രതിനിധികളും സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളില്‍ നിന്നായി 90 പേരുമാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. സാഹിത്യകാരന്‍ സുനില്‍ പി. ഇളയിടം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പിന്നീട് സംഘടന റിപ്പോര്‍ട്ട് അവതരണത്തിന് ശേഷം ഗ്രൂപ്പ് ചര്‍ച്ച. 30 ന് ആണ് ഭാരവാഹി തെരഞ്ഞെടുപ്പ്.

പൊതുസമ്മേളനം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടാണ് ഉദ്ഘാടനം ചെയ്യുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പ്രധാന വേദിയ്ക്കരുകിലായി ചരിത്ര-ചിത്ര-ശില്‍പ്പ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ നാല് പതിറ്റാണ്ടുകാലത്തെ പോരാട്ടങ്ങളും മുന്നേറ്റങ്ങളും വരകളിലൂടെയും വര്‍ണങ്ങളിലൂടെയും ദൃശ്യവത്കരിച്ചാണ് പ്രദര്‍ശനം.

കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും സംസ്ഥാന ട്രഷറർ എസ്. കെ. സജീഷിന്റെ നേതൃത്വത്തിൽ പുറപ്പെട്ട പതാക ജാഥയും   വെഞ്ഞാറമൂട് ഹഖ്-  മിഥിലാജ് രക്തസാക്ഷിമണ്ഡപത്തിൽ
നിന്ന്  ചിന്താ ജെറോമിന്റെ  നേതൃത്വത്തിൽ  പുറപ്പെട്ട കൊടിമരജാഥയും  തിരുവല്ലയിൽ സന്ദീപ്  രക്തസാക്ഷി മണ്ഡപത്തിൽ നിന്നും  കേന്ദ്രകമ്മിറ്റിയംഗം കെ. യു. ജനീഷ്കുമാറിന്റെ നേതൃത്വത്തിലുള്ളദീപശിഖാ പ്രയാണം ജാഥകളും  ഉച്ചേയാടെ ജില്ലാ അതിർത്തിയായ ഇടിഞ്ഞില്ലത്ത്
എത്തിച്ചേർന്നു.  തുടർന്ന് അവിടെ നിന്നും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെയാണ്  മൂന്ന് ജാഥകളും വൈകീട്ട് പത്തനംതിട്ട നഗരത്തിലേക്ക് എത്തിയത്. കൊടിമരം
മുൻ എം. എൽ. എ  രാജു ഏബ്രഹാമും, പതാക പി . ബി. സതീഷ് കുമാറും ,, ദീപ ശിഖ സംഗേഷ് G നായരും ഏറ്റുവാങ്ങി.  തുടർന്ന്  പൊതു സമ്മേളന നഗരിയായ  പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ  സ്വാഗതസംഘം ചെയർമാൻ കെ. പി .ഉദയഭാനു
പതാക ഉയർത്തി.

 

error: Content is protected !!