Trending Now

കേരള ശാസ്ത്ര സാഹിത്യ പരിഷത് കല്ലേലി യൂണിറ്റ് വാർഷികം നടന്നു

 

konnivartha.com : കേരള ശാസ്ത്ര സാഹിത്യ പരിഷത് പത്തനംതിട്ട ജില്ലാ വാർഷിക സമ്മേളനത്തിന്റെ മുന്നോടിയായി കല്ലേലി യൂണിറ്റ് വാർഷികം സ്റ്റാഫ് ക്ലബ്ബ് ഹാളിൽ ഗ്രാമ പഞ്ചായത്തംഗം സിന്ധു സന്തോഷ് ഉദ്ഘാടനം ചെയ്തു.

 

പരിഷത് പിന്നിട്ട 60 വർഷം എന്ന വിഷയത്തിൽ സലിൽ വയലാത്തല സംസാരിച്ചു. സംഘടനാരേഖ എന്‍ എസ് രാജേന്ദ്രകുമാറും ഭാവി പ്രവർത്തനരേഖ എസ്. കൃഷ്ണകുമാറും അവതരിപ്പിച്ചു. മിസിരിയനൗഷാദ് അദ്ധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി മുഹമ്മദ് ഷംനാദ് പ്രസിഡന്റ്, സംഗീത വൈസ് പ്രസിഡന്റ്, ഏഞ്ചല മറിയം റെജി സെക്രട്ടറി, അമിത് രാജ് ജോ.സെക്രട്ടറി തുടങ്ങി 9 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

error: Content is protected !!