Trending Now

ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ : ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

 

konnivartha.com / പത്തനംതിട്ട: ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനവുമായി  ബന്ധപ്പെട്ട ദീപശിഖാ ജാഥയും, ഇരുചക്ര വാഹന റാലിയും നടക്കുന്നതിനാൽ, പത്തനംതിട്ട നഗരത്തിൽ ഉച്ചയ്ക്ക് ശേഷം 3 മണി മുതൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ പോലീസ് മേധാവി
അറിയിച്ചു.

 

കോന്നി റാന്നി ഭാഗത്തുനിന്നും പത്തനംതിട്ടക്ക് വരുന്ന പ്രൈവറ്റ്, കെ എസ് ആർ ടി സി
ബസ്സുകൾ കുമ്പഴയിൽ യാത്ര അവസാനിപ്പിക്കേണ്ടതും, തിരികെ അവിടെനിന്നും യാത്ര തുടരേണ്ടതുമാണ്. അടൂർ ഭാഗത്തു നിന്നും പത്തനംതിട്ടയിലേക്ക് വരുന്ന ബസ്സുകൾ
ഓമല്ലൂർ വാഴമുട്ടം വഴി അഴൂർ പമ്പ് ജംഗ്ഷനിലെത്തി യാത്ര അവസാനിപ്പിച്ച്, തിരികെ അവിടെനിന്നും യാത്ര തുടരേണ്ടതുമാണ്.

തിരുവല്ല കോഴഞ്ചേരി ഭാഗത്തുനിന്നും പത്തനംതിട്ടയിലേക്ക് വരുന്ന ബസ്സുകൾ നന്നുവക്കാട്
എത്തി യാത്ര അവസാനിപ്പിച്ച ശേഷം തിരികെ അവിടെ നിന്നും യാത്ര തുടരേണ്ടതാണ്. തെക്കേമല ഭാഗത്തുനിന്നും അടൂർ തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ
തെക്കേമല ഇലന്തൂർ ഓമല്ലൂർ വഴി പോകേണ്ടതാണ്. വടശ്ശേരിക്കര റാന്നി എന്നിവടങ്ങളിൽ നിന്നുള്ള അടൂർ തിരുവനന്തപുരം ഭാഗത്തേക്കു പോകുന്നവ മൈലപ്ര പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് കോഴഞ്ചേരി ഇലന്തൂർ വഴി ഓമല്ലൂർ എത്തി പോകണം.

 

കോന്നി ഭാഗത്തു നിന്ന് അടൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ പൂങ്കാവ് ചന്ദനപ്പള്ളി പാത
ഉപയോഗിക്കണം. അടൂർ നിന്നും റാന്നി വടശ്ശേരിക്കര എന്നിവടങ്ങളിലേക്ക് പോകുന്നവ ഓമല്ലൂർ ഇലന്തൂർ വഴി കോഴഞ്ചേരിയിലെത്തി യാത്ര തുടരണം. തിരുവല്ല കോഴഞ്ചേരി എന്നിവടങ്ങളിൽ നിന്ന് പത്തനാപുരം പുനലൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കോഴഞ്ചേരി ഇലന്തൂർ ഓമല്ലൂർ വാഴമ്യൂട്ടം താഴൂർകടവ് പൂങ്കാവ് വഴി കോന്നിയിലെത്തി യാത്ര തുടരണം.

ന്യൂ ഇന്ദ്രപ്രസ്ഥ പാർക്കിംഗ് ഗ്രൗണ്ട് ( അഴൂർ പമ്പ് ഹൗസിന് സമീപം ), കുമ്പഴ മത്സ്യമാർക്കറ്റ്, ഡി പപി ഓ ജംഗ്ഷനിൽ നിന്നും കെ എസ് ആർ ടി സി യിലേക്കുള്ള റോഡിനു ഇതുവശവും, ജെ ജെ മാർട്ടിനു സമീപം, പെട്രോൾ പമ്പിന് സമീപം എന്നിവടങ്ങളിലെ ഗ്രൗണ്ടുകൾ, മൈലപ്ര
റാന്നി റോഡിൽ മൈലപ്ര പഞ്ചായത്ത് ഓഫീസ് കഴിഞ്ഞ് റോഡിനു ഇടതുവശം എന്നിവടങ്ങളിൽ വാഹന പാർക്കിംഗ് ഏർപ്പെടുത്തിയതായും ജില്ലാ പോലീസ് മേധാവി
അറിയിച്ചു.

error: Content is protected !!