Trending Now

കല്ലേലി കാവിൽ പത്താമുദയ ആദിത്യ പൊങ്കാല നടന്നു 

കോന്നി : സൂര്യ കിരണം നേരെ മേടം രാശിയില്‍ ജ്വലിച്ച ശുഭ മുഹൂര്‍ത്തത്തില്‍ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ ആര്‍പ്പോ വിളികളോടെ ശംഖു നാദം മുഴക്കി പത്താമുദയത്തെ ആചാര അനുഷ്ടാനത്തോടെ ആദി ദ്രാവിഡ നാഗ ജനതയുടെ തിരുമുല്‍കാഴ്ചയുമായി വരവേറ്റു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ, പ്രമുഖ ജീവകാരുണ്യ പ്രവർത്തക ഡോ എം എസ് സുനിൽ എന്നിവർ പ്രശസ്തമായ കല്ലേലി ആദിത്യ പൊങ്കാല ഭദ്ര ദീപം തെളിയിച്ചു പൊങ്കാല നിവേദ്യം സമർപ്പിച്ച് ഉത്ഘാടനം ചെയ്തു.
പത്താമുദയ മഹോത്സവത്തോട് അനുബന്ധിച്ച് മല ഉണര്‍ത്തല്‍, കാവ് ഉണര്‍ത്തല്‍,കാവ് ആചാര പ്രകാരം താംബൂല സമര്‍പ്പണം, 999 മലക്കൊടി ദര്‍ശനം , നാണയപ്പറ ,മഞ്ഞള്‍പ്പറ , നെല്‍പ്പറ ,അന്‍പൊലി , പത്താമുദയ വലിയ മലയ്ക്ക് കരിക്ക് പടേനി, വാനര ഊട്ട് ,മീനൂട്ട് , പ്രഭാത പൂജ , കല്ലേലി അമ്മൂമ്മ പൂജ , കല്ലേലി അപ്പൂപ്പന്‍ പൂജ , പുഷ്പാഭിഷേകം എന്നിവ നടന്നു.
  ചിറക്കര ദേവ നാരായണന്‍ , കോയിപ്പുറത്ത് നീലകണ്ഠൻ എന്നീ ഗജ വീരന്മാര്‍ക്ക് ആനയൂട്ട്‌ ,999 മലകളുടെ മലക്കൊടിയുടെയും ഗജ വീരന്മാരുടെയും അകമ്പടിയോടെ പൊങ്കാല നിവേദ്യം സ്വീകരിച്ചു.
 പത്താമുദയ സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു .കാവ് സെക്രട്ടറി സലിം കുമാര്‍ സ്വാഗതം പറഞ്ഞു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാര്‍ അധ്യക്ഷത വഹിച്ചു .
ജീവകാരുണ്യ പ്രവര്‍ത്തനം 2022 പത്താമുദയ ജന്മ വാര്‍ഷിക സംഗമം ഊരാളി സംഗമം ഗോത്ര സംഗമം എന്നിവ നടത്തി. മത മൈത്രി സംഗമം ഉദ്ഘാടനം ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും നിര്‍വ്വഹിച്ചു
വിശിഷ്ടാതിഥികളായി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ അഡ്വ ഓമല്ലൂര്‍ ശങ്കരന്‍ , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റോബിന്‍ പീറ്റര്‍ ,ജോജോ മോഡി ,അജോമോന്‍ , കോന്നി ബ്ലോക്ക് അധ്യക്ഷ ജിജി സജി ,അരുവാപ്പുലം പഞ്ചായത്ത് അധ്യക്ഷ രേഷ്മ മറിയം റോയ് ,അരുവാപ്പുലം ബ്ലോക്ക്‌ അംഗം വർഗീസ് ബേബി, അഡ്വ സത്യാനന്ദ പണിക്കർ, ബി ജെ പി ജില്ലാ പ്രസിഡന്റ് വി എ സൂരജ് കുറുമ്പകര രാമകൃഷ്ണൻ, സീതത്തോട് രാമചന്ദ്രൻ, പന്തിരുകുല സ്വാമി ശിവാനന്ദ ശർമ്മ, തേക്കുതോട് ഗോകുലേശൻ, ടി ജി മധു, ഉത്തമൻ ളാഹ മത സാമുദായിക രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.കെ എസ് ആർ ടി സി, ആരോഗ്യ വകുപ്പ്, അഗ്നി ശമന വിഭാഗം പോലീസ് എന്നിവയുടെ സേവനം ലഭിച്ചു.
11 .30 മുതല്‍ ഊട്ട് പൂജ , ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് തിരു മുന്നില്‍ എഴുന്നള്ളത്ത്‌ , വൈകിട്ട് 6 .30 നു തൃപ്പടി പൂജ , 6.30 നു അച്ചന്‍കോവില്‍ നദിയില്‍ കല്ലേലി വിളക്ക് തെളിയിക്കല്‍ , 7 മണിയ്ക്ക് ദീപ നമസ്ക്കാരം ,ദീപാരാധന ,ദീപാകാഴ്ച ചെണ്ടമേളം ,പത്താമുദയ ഊട്ട് പൂജ , രാത്രി 8 മണിയ്ക്ക് ചരിത്ര പുരാതനമായ കുംഭ പാട്ട് , തുടര്‍ന്ന് 9 മണിമുതല്‍ ദ്രാവിഡ കലകളായ ഭാരതക്കളി , പടയണിക്കളി , തലയാട്ടംക്കളി , പാട്ടും കളിയും എന്നിവ നടന്നു
error: Content is protected !!