പത്തനംതിട്ട ജില്ലയില്‍ ഒഴിവുള്ള തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ മെയ് 17 ന് ഉപതെരഞ്ഞെടുപ്പ് നടത്തും. ജില്ലയില്‍ കൊറ്റനാട് ഗ്രാമപഞ്ചായത്ത് – വൃന്ദാവനം, റാന്നി അങ്ങാടി ഗ്രാമപഞ്ചായത്ത് – ഈട്ടിച്ചുവട്, കോന്നി ഗ്രാമപഞ്ചായത്ത് – ചിറ്റൂര്‍ വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിര്‍ദേശ പത്രികകള്‍ ഏപ്രില്‍ 27 വരെ സമര്‍പ്പിക്കാം. പ്രവൃത്തി ദിവസം രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നു വരെ പത്രിക നല്‍കാം.
സപ്ലിമെന്ററി വോട്ടര്‍ പട്ടിക 25 ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ്. വോട്ടെണ്ണല്‍ മെയ് 18 ന് രാവിലെ 10ന് ആരംഭിക്കും. ഉപതെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് പത്തനംതിട്ട ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ്, മല്ലപ്പള്ളി (വരണാധികാരി കൊറ്റനാട്), അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പി ഡബ്ല്യൂ ഡി റോഡ്സ് സബ് ഡിവിഷന്‍, റാന്നി (വരണാധികാരി റാന്നി അങ്ങാടി), സീനിയര്‍ സൂപ്രണ്ട് റീസര്‍വേ ഓഫീസ് – രണ്ട്, പത്തനംതിട്ട (വരണാധികാരി കോന്നി) പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.