കുക്ക് ഒഴിവ്
KONNIVARTHA.COM : കെപ്‌കോയ്ക്ക് കീഴിൽ പേട്ടയിൽ പ്രവർത്തിക്കുന്ന റസ്റ്റോറന്റിൽ താത്കാലിക അടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കുന്നു. 18 നും 50 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
അപേക്ഷകന് ചൈനീസ്/തന്തൂർ/അറബിക് പാചകത്തിൽ രണ്ട് വർഷത്തിൽ കുറയാത്ത മുൻപരിചയം ഉണ്ടായിരിക്കണം.
അപേക്ഷകൾ ബയോഡാറ്റ സഹിതം 30 ന് മുൻപ് മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ), ടി.സി 30/697, പേട്ട, തിരുവനന്തപുരം-695 024 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: [email protected].