Trending Now

ശബരിമല നട തുറന്നു; നാളെ മുതൽ ഭക്തർക്ക് പ്രവേശനം

Spread the love

 

വിഷു പൂജകള്‍ക്കായി ശബരിമല നട തുറന്നു. കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. നാളെ പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് മല ചവിട്ടാന്‍ കഴിയും.

15 ന് രാവിലെ വിഷു കണി ദര്‍ശനം. 18 ന് ഹരിവരാസനം പാടി നട അടക്കും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാലും, വെയര്‍ച്വല്‍ ക്യൂ ഒഴിവാക്കിയിട്ടില്ല. നിലക്കലില്‍ സ്ലോട്ട് ബുക്കിങ് ഉണ്ട്. മലയില്‍ എത്തുന്നവര്‍ രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂറില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയല്‍ കാര്‍ഡും കരുതണം.

error: Content is protected !!