Konnivartha :ഉച്ചയ്ക്ക് ശേഷം കോന്നി മേഖലയിൽ കനത്ത മഴയും ഇടിയും കാറ്റും. കാലാവസ്ഥ വകുപ്പ് ഇന്ന് പത്തനംതിട്ട ജില്ലയിൽ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നു.
കിഴക്കൻ മലയോരങ്ങളിൽ മണ്ണിടിച്ചിൽ ഭീതി നിലനിൽക്കുന്നു. വന മേഖലയിലും കനത്ത മഴയാണ്.കല്ലേലി ചെക്ക് പോസ്റ്റ് കഴിഞ്ഞ് മരം ഒടിഞ്ഞു റോഡിൽ വീണു ഗതാഗതം മുടങ്ങി.2022 ഏപ്രിൽ 10 മുതൽ 14 വരെയുള്ള തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു