Trending Now

കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

 

konnivartha.com : പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2017-18, 19 വര്‍ഷങ്ങളിലെ ദേശീയ, അന്തര്‍ ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച ജില്ലയിലെ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

 

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറ്റവും കൂടുതല്‍ ക്യാഷ് അവാര്‍ഡ് വാങ്ങിയ (280000) അഭിജിത്ത് അമല്‍ രാജിന് ചെക്ക് കൈമാറി പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എസ്. രാജേന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഡോ. റജിനോള്‍ഡ് വര്‍ഗീസ്, പി.ആര്‍. ഗിരീഷ്, ആര്‍. പ്രസന്നകുമാര്‍, സി.എന്‍. രാജേഷ്, ബിജു രാജ്, റോബിന്‍ വിളവിനാല്‍, വര്‍ഗീസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!