Trending Now

പത്തനംതിട്ട ,കൊല്ലം ജില്ലകളില്‍ നേരിയ ഭൂചലനം

 

konnivartha.com : പത്തനംതിട്ട ,കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ നേരിയ ഭൂചലനം (Earthquake)പത്തനംതിട്ട ജില്ലയിലെ കോന്നി , മുറിഞ്ഞകൽ,കൂടൽ,കലഞ്ഞൂർ, കൊല്ലം ജില്ലയിലെ പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായത്.

മേഖലയിൽ വലിയ ശബ്ദവും കേട്ടതായി നാട്ടുകാർ പറഞ്ഞു. 20 സെക്കന്റ് മുതൽ നാൽപ്പത് സെക്കൻഡ് വരെ ഭൂചലനം അനുഭവപ്പെട്ടതായാണ് നാട്ടുകാർ പറയുന്നത്. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല

error: Content is protected !!