KONNI VARTHA .COM : കലയെയും, നാടിനെയും ഒരുപോലെ സ്നേഹിക്കുന്ന ഷാബുവിന്‍റെ രണ്ടാമത്തേ ചലച്ചിത്രവും പിറവിയെടുക്കുന്നത് കോന്നിയുടെ ഗ്രാമീണ കാഴ്ചകളിലൂടെ . സ്കൂൾ വിദ്യാഭ്യാസക്കാലം തൊട്ടേ സിനിമയെന്ന മോഹവുമായി യാത്ര തുടങ്ങിയ ഈ കലാകാരൻ തന്‍റെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് പൂർണ്ണ സിനിമക്കാരനാക്കുന്നത്.
മിമിക്രി കലാ ലോകത്ത് നിന്നും വിദ്യാഭ്യാസത്തിനു ശേഷം വിദേശത്തേക്ക് ചേക്കേറിയ ഷാബു ഉസ്മാൻ മടങ്ങിയെത്തിയത് മലയാള ചലച്ചിത്ര താളുകളിലേക്ക് പുതിയൊരു സിനിമ സമ്മാനിച്ചു കൊണ്ടാണ്. മനോജ് കെ ജയനും , മാമുക്കോയയും മധുവും ഉൾപ്പെടെ വലിയൊരു താര നിര അണിനിരന്ന വിശുദ്ധ പുസ്തകം എന്ന ചലചിത്രത്തിലൂടെയായിരുന്നു. 2019 -ൽ പുറത്തിറങ്ങിയ ഈ സിനിമയ്ക്ക് ശേഷമാണ് സംവിധായകനും തിരക്കഥാകൃത്തും നടനുമായ ശ്രീനിവാസൻ മുഖ്യ കഥാപാത്രമായ ലൂയിസ് എന്ന ചിത്രം ഷാബുവിന്റേതായി എത്തുന്നത്.
മുൻ ചിത്രത്തിലേത് പോലെ ലൂയിസിന്റെയും പ്രധാന ലൊക്കേഷൻ കോന്നിയാണ്. സായ് കുമാർ . മനോജ് കെ ജയൻ , ലെന, മീനാക്ഷി , തുടങ്ങിയ വമ്പൻ താര നിര തന്നേ ഷാബു രണ്ടാമത്തേ ചിത്രത്തിലും അണിനിരത്തിയിട്ടുണ്ട്. സിനിമ പോലെ നാടിനെയും അത്രകണ്ട് ഇഷ്ടപ്പെടുന്ന ഈ സംവിധായകനു കോന്നിയുടെ ഒരോ സ്പന്ദനവും തിരിച്ചറിയാം. അതു മാത്രമല്ല വാണിജ്യ സിനിമകൾക്ക് വലിയ നഗരങ്ങളിലെ ചിത്രീകരണത്തിനായി ചെലവഴിക്കേണ്ടുന്ന ഭീമമായ തുകയും കോന്നിയിൽ ഉണ്ടാവില്ല.
കോന്നിയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ഷാബു സിനിമയിലൂടെ ഈ നാടിനും പുതിയൊരു മുഖഛായയാണ് സമ്മാനിക്കുന്നത്.റ്റി.എസ് സുരേഷ് ബാബുവിന്റെ പ്രായിക്കര പാപ്പാനു ശേഷം ബിഗ് സ്ക്രീനിൽ കോന്നിയെ കാണിക്കുന്നത് ഷാബു ആണെന്ന പ്രത്യേകതയും ഉണ്ട്. കുട്ടുപള്ളിയിൽ പ്രൊഡക്ഷനു വേണ്ടി വിദേശ വ്യവസായിയായ റ്റിറ്റി എബ്രഹാമാണ് ഷാബുവിന്റെ രണ്ടാമത്തേ ചിത്രം നിർമ്മിക്കുന്നത്.
സാധാരണ ഗതിയിൽ ശ്രദ്ധേയരാകുന്ന പലരും സ്വന്തം നാടും വീടുമൊക്കെ ഉപേഷിച്ച് വിദൂര നാടുകളിലേക്ക് ചേക്കേറുമ്പോഴാണ് ഷാബു സ്വന്തം നാട്ടിലൂടെ നാടിനെയും ഉയർത്തി വെള്ളിത്തിരയിൽ തന്റെ ചിത്രം തെളിക്കുന്നത്. ഇതു തന്നെയാണ് കോന്നിയുടെ ഈ സിനിമക്കാരനെ വേറിട്ടതാക്കുന്നത്.
രണ്ടാം സിനിമയിലൂടെ വലിയൊരു തുടക്കത്തിനാണ് ഷാബു എന്ന സിനിമക്കാരൻ തയാറെടുക്കുന്നതെന്ന് അണിയറ പ്രവർത്തകരും പറയുന്നു.
കോന്നി ചിറയ്ക്കൽ വീട്ടിൽ പരേതരായ ഉസ്മാൻ സാഹിബിന്റെയും ആമിന ബീവിയുടെയും നാലു മക്കളിൽ ഇളയ മകനാണ് ഷാബു .ഭാര്യ ഷൈലഷാബു
മക്കൾ അമീഷ ,ആമാനാ .
ലൂയിസ്
Entertainment News desk
പാര്‍വ്വതി ജഗീഷ് @KONNI VARTHA.COM