Trending Now

ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു

 

പത്തനംതിട്ട തിരുവല്ലയിൽ ഒമിനിവാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായിരുന്ന ഇലന്തൂർ സ്വദേശി ശ്രീക്കുട്ടൻ വാരിയാപുരം സ്വദേശി കൈലേഷ് എന്നിവരാണ് മരിച്ചത്.

വാഹനങ്ങൾ അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. ബൈക്ക് ഒമിനി വാനിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് ഓമിനി വാനിൽ കുടുങ്ങിയ അവസ്ഥയിലായിരുന്നു. തുടർന്ന് നാട്ടുകാരും പൊലീസും എത്തിയാണ് ഒമിനിയിൽ കുടുങ്ങിക്കിടന്ന ബൈക്ക് പുറത്തെടുത്തത്. അപകടത്തിൽ ബൈക്ക് പൂർണ്ണമായും തകർന്നിരുന്നു. അതേസമയം മരിച്ചവരുടെ മൃതദേഹം കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

error: Content is protected !!