കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം
konnivartha.com : പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ കേസെടുക്കരുതെന്ന് കേന്ദ്രം. ആൾക്കൂട്ടത്തിനും കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസ് എടുക്കേണ്ടെന്നും നിർദേശം.
ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പിൻവലിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.മാസ്ക് ധരിക്കേണ്ടെന്ന് നിര്‍ദേശത്തില്‍ പറയുന്നില്ല
കൊവിഡ് 19 രോഗികളുടെ എണ്ണവും ടിപിആറും കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് കേന്ദ്ര നിര്‍ദേശം. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയാൽ മാത്രമേ ഇളവ് നിലവിൽ വരൂ. ആൾക്കൂട്ടങ്ങൾ മറ്റ് കൊവിഡ് നിയന്ത്രണ ലംഘനത്തിനും കേസെടുക്കരുതെന്ന് കേന്ദ്ര നിർദേശങ്ങളിൽ വ്യക്തമാക്കുന്നു.കൊവിഡ് പ്രതിരോധത്തിനായി മാസ്‌ക് ഉപയോഗിക്കുന്നത് തുടരണമെന്ന് കേന്ദ്രം അറിയിച്ചു.