KONNI VARTHA.COM : തിരുവനന്തപുരം പള്ളിപ്പുറത്തെ സെന്‍ട്രല്‍ ഗ്രൂപ്പ് സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഗ്രൂപ്പ് സെന്ററിലെ സിആര്‍പിഎഫ് മോണ്ടിസോറി സ്‌കൂളിലേക്ക്, 2022-2023 അക്കാദമിക് വര്‍ഷത്തില്‍ ഒഴിവ് വരാനിടയുള്ള നഴ്‌സറി-കെജി ടീച്ചര്‍, ആയ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2022 ജൂണ്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 30 വരെ പതിനൊന്ന് മാസത്തേക്കാണ് നിയമനം.
നഴ്‌സറി-കെജി ടീച്ചര്‍ യോഗ്യത:
പ്രഥമ പരിഗണന:- അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള നഴ്‌സറി ട്രയിനിംഗ് ഡിപ്ലോമയോടുകൂടി മെട്രിക്കുലേഷനോ അതിന് മുകളിലോ യോഗ്യതയോടെ, പരിശീലനം നേടിയവര്‍. ഇംഗ്ലീഷ്, ഹിന്ദി, സംഗീതം, നൃത്തവും പെയിന്റിംഗും അറിയുന്നവര്‍ക്ക് മുന്‍ഗണന.
രണ്ടാം പരിഗണന: ജൂനിയര്‍ ബേസിക് ട്രയിനിംഗോ, പരിശീലനം ലഭിച്ച ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവര്‍.
മൂന്നാം പരിഗണന: മേല്‍പ്പറഞ്ഞവരുടെ അഭാവത്തില്‍ നഴ്‌സറി സ്‌കൂളില്‍ നഴ്‌സറി അധ്യാപന പരിചയമുള്ള പരിശീലനം ലഭിക്കാത്ത ബിരുദക്കാര്‍.
നാലാം പരിഗണന: ചുരുങ്ങിയത് മെട്രിക്കുലേഷനുള്ള, നഴ്‌സറി അധ്യാപന പരിചയമുള്ളവരെ പരിശീലനം ലഭിച്ച അധ്യാപകരെ ലഭ്യമാകുംവരെ താല്‍ക്കാലികമായി നിയമിക്കും.
ആയ യോഗ്യത:
അഞ്ച് വയസ്സിനുതാഴെയുള്ള കുട്ടികളെ നോക്കി പരിചയമുള്ള മെട്രിക്കുലേഷനുള്ളവര്‍.
പ്രധാന അധ്യാപിക കം ടീച്ചര്‍ക്ക് 10,000 രൂപയും, അധ്യാപികയ്ക്ക് 8,000 രൂപയും , ആയക്ക് 6,000 രൂപയും പ്രതിമാസം ലഭിക്കും.
തല്‍പ്പരരായ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ, പ്രവര്‍ത്തന പരിചയ രേഖകള്‍, ആധാര്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ സഹിതം, കവറില്‍ “Application for the Post of Nursery/ KG Teacher and Ayah in CRPF, Montessori School, Pallippuram” എന്ന് രേഖപ്പെടുത്തി ഡിഐജിസിപി, ജിസി, സിആര്‍പിഎഫ്, പള്ളിപ്പുറം, തിരുവനന്തപുരം, 695316 എന്ന വിലാസത്തില്‍ 2022 ഏപ്രില്‍ 20നകം അപേക്ഷിക്കണം.