Trending Now

കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം

 

കേരളത്തില്‍ നിന്നുള്ള അഞ്ജു ബിസ്റ്റിനും ആര്‍ദ്ര ചന്ദ്ര മൗലിക്കും നിതി ആയോഗ് പുരസ്‌കാരം

രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള പുരസ്‌കാരമാണ് തിരുവനന്തപുരം-കൊല്ലം സ്വദേശികള്‍ നേടിയത്

ഇന്ത്യയില്‍ മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള പുരസ്‌കാരങ്ങളുടെ അഞ്ചാം പതിപ്പൊരുക്കി നിതി ആയോഗ്

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് 75 വനിതകളെ ആദരിച്ചു

 

KONNI VARTHA.COM : രാജ്യത്തിനു മാറ്റംസൃഷ്ടിക്കുന്ന സ്ത്രീകള്‍ക്കുള്ള നിതി ആയോഗിന്റെ പുരസ്‌കാരം നേടിയ 75 പേരില്‍ കേരളത്തില്‍ നിന്ന് രണ്ടുപേര്‍ ഉള്‍പ്പെട്ടു. അമൃത സെര്‍വെയുടെ അഞ്ജു ബിസ്റ്റും (സൗഖ്യം റീയൂസബിള്‍ പാഡ്) എയ്ക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആര്‍ദ്ര ചന്ദ്ര മൗലിയുമാണ് പുരസ്‌കാരം സ്വന്തമാക്കിയത്.

‘കരുത്തുറ്റതും കഴിവുറ്റതുമായ ഭാരതത്തിലേക്ക്’ രാജ്യത്തെ മാറ്റിയെടുക്കുന്നതില്‍ സ്ത്രീകള്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. വിവിധരംഗങ്ങളില്‍ ഇത്തരത്തില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകള്‍ക്ക് ആദരമര്‍പ്പിക്കുന്നതിനാണ് നിതി ആയോഗ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ഈ വര്‍ഷം രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയുടെ മാറ്റത്തില്‍ സംഭാവനയേകുന്ന 75 സ്ത്രീകളെ നിതി ആയോഗ് ബഹുമതിക്കായി തിരഞ്ഞെടുക്കുകയായിരുന്നു. (മറ്റ് പുരസ്‌കാരജേതാക്കളെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) Click here to know more about the other awardees.

1. അഞ്ജു ബിസ്റ്റ്, കൊല്ലം

അമൃത സെര്‍വെ (സൗഖ്യം റീയൂസബിള്‍ പാഡ്)

 

കാര്‍ഷികമാലിന്യങ്ങളില്‍ നിന്ന് ഉണ്ടാകുന്ന വാഴനാരില്‍ നിന്ന് പുനരുപയോഗിക്കാവുന്ന ആര്‍ത്തവ പാഡുകള്‍ ലോകത്ത് ആദ്യമായി നിര്‍മ്മിച്ചത് അഞ്ജു ബിസ്റ്റും സംഘവുമാണ്. ഒന്നിലധികം അവാര്‍ഡുകള്‍ നേടിയിട്ടുള്ള സൗഖ്യം റീയൂസബിള്‍ പാഡുകള്‍ ആഗോളതലത്തില്‍ വില്‍പ്പന നടത്തുകയും ചെയ്തിട്ടുണ്ട്. കയറ്റുമതി ചെയ്യുന്ന അതേ ഉയര്‍ന്ന നിലവാരമുള്ള പാഡ് ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലും മിതമായ വിലയ്ക്ക് ലഭ്യമാക്കുകയാണ് അഞ്ജുവിന്റെയും സംഘത്തിന്റെയും ലക്ഷ്യം. ഇതുവരെ വില്‍പ്പനവഴിയും സൗജന്യമായും 5,00,000-ലധികം പാഡുകള്‍ നല്‍കിക്കഴിഞ്ഞു. ഇത് പ്രതിവര്‍ഷം 2000 ടണ്ണിലധികം കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്നത് തടയാന്‍ സഹായിക്കുന്നു. ആര്‍ത്തവസംബന്ധമായി ഉപയോഗിക്കുന്ന വസ്തുക്കള്‍ സൃഷ്ടിക്കുന്ന 43,750 ടണ്‍ അജൈവമാലിന്യങ്ങള്‍ ഇല്ലാതാക്കാനും ഇത് സഹായിച്ചു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വാഴനാരുകള്‍ കൊണ്ട് നിര്‍മ്മിച്ച ഉയര്‍ന്ന ഗുണനിലവാരമുള്ള ചെലവ് കുറഞ്ഞ ആര്‍ത്തവ പാഡുകള്‍ അമൃത സെര്‍വെ നല്‍കി വരുന്നു.

2. ആര്‍ദ്ര ചന്ദ്ര മൗലി, തിരുവനന്തപുരം
എയ്ക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ്

 

ബയോടെക് എഞ്ചിനീയറും സംരംഭകയും സംരംഭകത്വ ഗവേഷകയുമാണ് തിരുവനന്തപുരം സ്വദേശിയായ ആര്‍ദ്ര ചന്ദ്ര മൗലി. ഇന്ത്യയിലെ പൂര്‍ണ്ണമായും സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള ആദ്യത്തെ പരിസ്ഥിതി ബയോടെക് കമ്പനിയായ എയ്ക ബയോകെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമാണ് ഇവര്‍. ശാസ്ത്രവും സംരംഭകത്വവും ഈ മേഖലകളില്‍ താല്‍പ്പര്യമുള്ള എല്ലാവര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്, ലഭ്യമാക്കുന്നതിന് അവര്‍ ഊന്നല്‍ നല്‍കുന്നു.

യുസിഎല്ലില്‍ നിന്ന് മാനേജ്മെന്റില്‍ മാസ്റ്റര്‍ ഓഫ് റിസര്‍ച്ച് ബിരുദവും വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്ന് മാനേജ്മെന്റില്‍ എം.എസ്.സിയും കേരള സര്‍വകലാശാലയില്‍ നിന്ന് ബയോടെക്നോളജി-ബയോകെമിക്കല്‍ എഞ്ചിനീയറിംഗ് ബിരുദവും ആര്‍ദ്ര നേടിയിട്ടുണ്ട്.

ഫലപ്രദമായ ഹരിത ഉപയോക്തൃ സൗഹൃദ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്താന്‍ എയ്ക ബയോകെമിക്കല്‍സ് സഹായിക്കുന്നു. ഒപ്പം നഗരകൃഷി, ജലശുദ്ധീകരണം, പുനരുപയോഗം തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നു. ഭൂമിയില്‍ മനുഷ്യര്‍ സൃഷ്ടിക്കുന്ന ആഘാതങ്ങള്‍ കുറയ്ക്കാനുള്ള ശ്രദ്ധേയമായ നടപടികളും ചെയ്തുവരുന്നു.

 

Anju Bist of Amrita SeRVe (Saukhyam Reusable Pad) and Aardra Chandra Mouli of Aeka Biochemicals Pvt. Ltd. From Kerala are among the 75 women honoured as Women Transforming India by the NITI Aayog.

Women have consistently been playing a key role in transforming India into a ‘Sashakt Aur Samarth Bharat’. In recognition of the remarkable achievements of these women across diverse sectors NITI Aayog has instituted Women Transforming India Awards.

This year, as part of the Azadi ka Amrit Mahotsav to celebrate 75 years of India’s independence, the WTI Awards were conferred on 75 women achievers. Click here to know more about the other awardees.

  1. Anju Bist, Kollam

Amrita SeRVe (Saukhyam Reusable Pad)

Anju Bist and her team are the first in the world to make reusable menstrual pads from banana fiber, which comes from agro-waste. Saukhyam Reusable Pads have won multiple awards and are sold internationally. Their vision is that the same high-quality pad they export should be made available at very affordable prices in rural areas of India. To date, they have sold and distributed over 500,000 pads, helping prevent the emission of over 2000 tons of CO2 equivalent annually. This has also helped eliminate an estimated 43,750 tons of non-biodegradable menstrual waste.

Amrita SeRVe is providing high quality affordable menstrual pads made of banana fibre to women and girls everywhere.

  1. Aardra Chandra Mouli, Thiruvananthapuram

Aeka Biochemicals Pvt. Ltd.

Aardra is a biotech engineer, entrepreneur and an entrepreneurship researcher. She is the founder and Managing Director of Aeka Biochemicals Pvt. Ltd., the first fully women-owned environmental biotech company in India. She is passionate about making science and entrepreneurship accessible to all those interested in these fields, especially women.

Aardra holds an MRes in management from UCL, an MSc in management from Warwick Business School, and a Bachelors in biotechnology and biochemical engineering from the University of Kerala.

Aeka Biochemicals is helping to incorporate green user friendly options which are effective,

and have a focus on urban cultivation, water treatment, recycling, remediation or waste

management. A significant contribution towards reducing “human footprints” on Earth.

error: Content is protected !!