Trending Now

പത്തനംതിട്ട ജില്ലാ അറിയിപ്പുകള്‍ ( 19-3-2022 )

പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ്
പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍ പരീക്ഷ,  ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ലാ വെബ്‌സൈറ്റ്(https://pathanamthitta.nic.in)  അക്ഷയ വെബ്‌സൈറ്റ് (www.akshaya.kerala.gov.in)എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനയ്ക്ക് ലഭിക്കും. ആക്ഷേപമുള്ളവര്‍ക്ക് പ്രസിദ്ധീകരണ തീയതി മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലാ കളക്ടര്‍, അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം. ഫോണ്‍: 04682 -322706, 322708.

 

 

 

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം: ഭൂമിയുടെ സ്വഭാവ
വ്യതിയാനവുമായി ബന്ധപ്പെട്ട് അടൂരില്‍ അദാലത്ത് നടത്തി

കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ച് ലഭിക്കുന്നതിന് അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നല്‍കിയിരുന്ന അപേക്ഷകളില്‍ കാലതാമസം വന്ന ഫയലുകളില്‍ അടിയന്തിരമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് അദാലത്ത് നടത്തി. റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അടൂര്‍ താലൂക്ക് ഓഫീസില്‍ നടത്തിയ അദാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു.
അദാലത്തില്‍ പരിഗണനയ്ക്ക് വന്ന 100 കേസുകളില്‍ 50 എണ്ണത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്തിമ ഉത്തരവ് നല്‍കി.   അന്തിമ ഉത്തരവ്  ബന്ധപ്പെട്ട അപേക്ഷകര്‍ക്ക് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വിതരണം ചെയ്തു. ഗവണ്‍മെന്റ് തീരുമാന പ്രകാരം നടപടി പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള കേസുകളിലും ഇത്തരത്തില്‍ തുടര്‍ന്നും അദാലത്തുകള്‍ സംഘടിപ്പിച്ച് അടിയന്തര പരിഹാരം ഉണ്ടാകണം എന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

 

 

അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. ആര്‍ഡിഒ തുളസീധരന്‍പിള്ള, തഹസില്‍ദാര്‍ ജോണ്‍ സാം, ഭൂരേഖ തഹസില്‍ദാര്‍  സന്തോഷ് കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് കെ. സുരേഷ്, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

 

നികുതി അടയ്ക്കണം
കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലെ കെട്ടിടനികുതി ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി, ഷോപ്പിംഗ് കോംപ്ലക്സ് വാടക ഇവ ഒടുക്കു വരുത്തുവാനുള്ളവര്‍  മാര്‍ച്ച് 31 നകം  ഒടുക്കു വരുത്തി നിയമനടപടികളില്‍ നിന്ന് ഒഴിവാക്കേണ്ടതാണ് എന്ന് സെക്രട്ടറി അറിയിച്ചു. നികുതിദായകരുടെ സൗകര്യാര്‍ഥം മാര്‍ച്ച് 20, 27 എന്നീ ഞായറാഴ്ചകളില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കും. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണം. ഫോണ്‍ : 04734 285225.

 

 

 

 

കലാകാരന്മാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ
കേരള ലളിതകലാ അക്കാദമി 2022-23 വര്‍ഷത്തേയ്ക്കായി ചിത്ര-ശില്പ കലാകാരന്മാര്‍ക്ക്  ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കലാവിദ്യാഭ്യാസം നേടിയവരോ മൂന്ന് ദിവസത്തില്‍ കുറയാത്ത അക്കാദമി ക്യാമ്പില്‍ പങ്കെടുത്തവരോ അല്ലെങ്കില്‍ കേരള ലളിതകലാ അക്കാദമിയുടെയോ നാഷണല്‍ ലളിത് കലാ അക്കാദമിയുടെയോ കലാപ്രദര്‍ശനങ്ങള്‍ക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയോ, ഗ്രാന്റ് പ്രദര്‍ശനങ്ങള്‍ക്ക് അര്‍ഹത നേടിയവരേയോ ആണ് ഇന്‍ഷൂറന്‍സിലേയ്ക്ക് പരിഗണിക്കുന്നത്. അക്കാദമി വെബ്‌സൈറ്റില്‍ (www.lalithkala.org) ലഭ്യമായിട്ടുള്ള ലിങ്ക് വഴി അപേക്ഷിക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, ബോര്‍ഡ്, യൂണിവേഴ്‌സിറ്റി, മറ്റു പൊതുമേഖല സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലി ചെയ്യുന്നവരും വാര്‍ഷിക വരുമാനം രണ്ടു ലക്ഷത്തില്‍ കൂടിയവരും അപേക്ഷിക്കേണ്ടതില്ല. ഓണ്‍ലൈന്‍ അപേക്ഷ ലഭിക്കേണ്ട അവസാന തീയതി  മാര്‍ച്ച് 31.

 

 

തൊഴില്‍ രഹിത വേതനം ലഭിക്കാന്‍ രേഖകള്‍ ഹാജരാക്കണം
പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിലെ നിലവില്‍ തൊഴില്‍ രഹിത വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഗുണഭോക്താക്കള്‍ക്ക് 2021 ജൂലൈ  മുതല്‍ 2021 ഡിസംബര്‍  വരെയുള്ള കാലയളവിലെ വേതനം വിതരണം ചെയ്യുന്നതിന് മുന്നോടിയായി രേഖകള്‍ പരിശോധിക്കുന്നതിനായി ഗുണഭോക്താക്കള്‍ അസല്‍ രേഖകളും ആധാറും സഹിതം മാര്‍ച്ച് 23ന് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി  അറിയിച്ചു. ഫോണ്‍: 04734 288621.

 

 

 

മിനിമം വേതന ഉപസമിതി യോഗം
സംസ്ഥാനത്തെ റബര്‍ ക്രെപ്പ് മില്‍   മേഖലയിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള ഉപസമിതി തെളിവെടുപ്പ് യോഗം മാര്‍ച്ച്  24 നു ഉച്ചയ്ക്ക് ശേഷം 2.30ന് തിരുവനന്തപുരത്തു ലേബര്‍ കമ്മീഷണറേറ്റില്‍ ചേരും. പത്തനംതിട്ട, കോട്ടയം   ജില്ലകളിലെ  ഈ മേഖലകളില്‍ നിന്നുള്ള തൊഴിലാളി,  തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണം.

രേഖകള്‍ ഹാജരാക്കണം

 

വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ നിന്നും   തൊഴില്‍ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ മാര്‍ച്ച് 22, 23 തീയതികളിലായി വരുമാന സര്‍ട്ടിഫിക്കറ്റ്, രജിസ്ട്രേഷന്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്  എന്നിവ  പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് വളളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി  അറിയിച്ചു. ഫോണ്‍ :04682 350229, 7025398166.

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഉപയോഗ രഹിതമായ എക്സ്‌റേ മെഷീന്‍ ആന്റ് ആക്സെസറീസ്, ഓട്ടോമാറ്റിക് ബയോകെമിസ്ട്രി അനലൈസര്‍, ജനറേറ്റര്‍ കെറൊസിന്‍, ഇ.സി.ജി മെഷീന്‍ എന്നീ ഉപകരണങ്ങള്‍ ഗര്‍ഹണം ചെയ്യുന്നതിന് മാര്‍ച്ച് 23 ന് പകല്‍ രണ്ടിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 23 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: [email protected].

 

 

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എ.കെ/ജെ.എസ്.എസ്.കെ പദ്ധതികള്‍ പ്രകാരം മരുന്നുകള്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 26ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: [email protected].

 

 

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എ.കെ/ജെ.എസ്.എസ്.കെ പദ്ധതികള്‍ പ്രകാരം ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 25 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: [email protected].

ക്വട്ടേഷന്‍

 

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ എ.കെ/ജെ.എസ്.എസ്.കെ പദ്ധതികള്‍ പ്രകാരം യു.എസ്.ജി/എം.ആര്‍.ഐ/സി.റ്റി/ഡിജിറ്റല്‍ എക്സ്റേ/കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 26ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: [email protected].

 

 

ക്വട്ടേഷന്‍
മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കെ.എ.എസ്.പി പദ്ധതികള്‍ പ്രകാരം ലാബ് ടെസ്റ്റുകള്‍ ചെയ്യുന്നതിന് താത്പര്യമുളള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 25ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: [email protected].

ക്വട്ടേഷന്‍

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കെ.എ.എസ്.പി പദ്ധതികള്‍ പ്രകാരം യു.എസ്.ജി/എം.ആര്‍.ഐ/സി.റ്റി/ ഡിജിറ്റല്‍ എക്സ്റേ /കളര്‍ ഡോപ്ലര്‍ എന്നിവ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 25ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: [email protected].

ക്വട്ടേഷന്‍

 

മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കെ.എ.എസ്.പി പദ്ധതികള്‍ പ്രകാരം മരുന്നുകള്‍ വിതരണം ചെയ്യുന്നതിന്  അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് 26 ന് പകല്‍ 12 ന് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 04692683084 ഇ-മെയില്‍: [email protected].

 

 

ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിലെ അനുകരണീയ മാതൃകകള്‍-വീഡിയോ ഡോക്യുമെന്റേഷന് അവസരം
ശുചിത്വമാലിന്യ സംസ്‌കരണ മേഖലയിലെ അനുകരണീയ മാതൃകകളുടെ ദേശീയ കോണ്‍ഫറന്‍സ്  ഏപ്രില്‍ മാസത്തില്‍ ന്യൂഡല്‍ഹിയില്‍ നടക്കും. ഈ കോണ്‍ഫറന്‍സില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ, വ്യക്തികളുടെ, സംഘടനകളുടെ, ഹരിത കര്‍മ്മസേനയുടെ, ഹരിത സഹായ സ്ഥാപനങ്ങളുടെ എന്നിവരുടെയെല്ലാം വേറിട്ട മാതൃകാപ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയതലത്തില്‍ അംഗീകാരവും പുരസ്‌കാരവും ലഭിക്കുന്നതിന് അവസരം ലഭിക്കും.

നിങ്ങള്‍ ചെയ്യേണ്ടത്
പരമാവധി 5 മിനിട്ടില്‍ കവിയാത്ത രീതിയില്‍ ഇംഗ്ലീഷിലോ അല്ലെങ്കില്‍ ഇംഗ്ലീഷ് സബ് ടൈറ്റിലോടുകൂടിയോ വിഡിയോ ഡോക്യുമെന്റ് ചെയ്ത് പ്രാഥമിക വിലയിരുത്തലിനായി പത്തനംതിട്ട ജില്ലാ ശുചിത്വമിഷനില്‍ നേരിട്ട് സമര്‍പ്പിക്കുക. ജില്ലാ തലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന മികച്ച വീഡിയോകളില്‍ നിന്നും സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവ ദേശീയ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നതിനായി സമര്‍പ്പിക്കപ്പെടും. സമര്‍പ്പിക്കുന്ന വീഡിയോ എന്തുകൊണ്ടാണ് വേറിട്ടതും മികച്ച മാതൃകയാകുന്നതും എന്നതും പ്രസ്തുത പ്രവര്‍ത്തനം സമൂഹത്തിന് ഏത് രീതിയില്‍ പ്രയോജനപ്പെടുന്നു എന്നതും വീഡിയോയില്‍ വിശദമാക്കിയിരിക്കണം. വീഡിയോകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 21. വീഡിയോകള്‍ ലഭിക്കേണ്ട വിലാസം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ശുചിത്വ മിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട-689645, ഫോണ്‍ : 0468-2322014.

 

എല്ലാവര്‍ക്കും സമ്പൂര്‍ണ ശുദ്ധജലം 2024 ഓടെ
യാഥാര്‍ഥ്യമാകും: മന്ത്രി റോഷി അഗസ്റ്റിന്‍

സംസ്ഥാനമൊട്ടാകെ എല്ലാവര്‍ക്കും സമ്പൂര്‍ണ ശുദ്ധജലം ലഭ്യമാക്കുക എന്നത് 2024 ഓടെ യാഥാര്‍ഥ്യമാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ കുടിവെള്ള പദ്ധതി നിര്‍മാണ ഉദ്ഘാടനവും എഴുമറ്റൂര്‍ പഞ്ചായത്തിലെ കൊറ്റന്‍കുടി പ്രദേശത്തെ കുടുംബങ്ങള്‍ക്ക് ജലജീവന്‍ മിഷന്‍ മുഖേന ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ നല്‍കുന്നതിന്റെ സമര്‍പ്പണവും അയിരൂരില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടിവെള്ളമെന്നത് പ്രധാന വിഷയമാണ്. കേരളം ജനസാന്ദ്രതയില്‍ വളരെ മുന്നിലാണ്.
എല്ലാവര്‍ക്കും ശുദ്ധജലം ലഭ്യമാക്കുകയെന്നതാണ് വാട്ടര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്. ഇതിനായി നിരവധി ശുദ്ധജല വിതരണ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിട്ടുള്ളത്. ഇതിനു പുറമേ, നിലവിലുള്ള പദ്ധതികള്‍ നവീകരിക്കുകയും ചെയ്തു വരുന്നു. റാന്നി നിയോജകമണ്ഡലത്തിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയെ മന്ത്രി അഭിനന്ദിച്ചു.
റാന്നിക്കായി നടപ്പാക്കുന്ന ശുദ്ധജലപദ്ധതി അന്തിമഘട്ടത്തില്‍ എത്തി നില്‍ക്കുകയാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. മൂന്നാം ഘട്ടത്തിലെ 3100 കുടിവെള്ള കണക്ഷന്‍ കൂടി നല്‍കി കഴിയുമ്പോള്‍ എല്ലാ വീട്ടിലും ശുദ്ധജലമെത്തിയ പഞ്ചായത്തുകളുടെ പട്ടികയില്‍ ആയിരൂരും ഉള്‍പ്പെടുമെന്നും എംഎല്‍എ പറഞ്ഞു.
പത്തനംതിട്ട അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. മുന്‍ എംഎല്‍എ രാജു എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് വൈസ്പ്രസിഡന്റ് സാറാ തോമസ്, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ആയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, ജില്ലാ പഞ്ചായത്ത് അംഗം ജോര്‍ജ് എബ്രഹാം, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരി,  കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പ്രസാദ്, ആയിരൂര്‍ ഗ്രാമപഞ്ചായത്ത് അംഗം പ്രദീപ് ആയിരൂര്‍, ജനതാദള്‍ എസ് സംസ്ഥാന കൗണ്‍സില്‍ അംഗം വര്‍ഗീസ് ഉമ്മന്‍, കേരള ജല അതോറിറ്റി ദക്ഷിണമേഖല ചീഫ് എന്‍ജിനീയര്‍ പ്രകാശ് ഇടിക്കുള, തിരുവല്ല വാട്ടര്‍ അതോറിറ്റി പിഎച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉഷ രാധാകൃഷ്ണന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.യു. മിനി എന്നിവര്‍ സംസാരിച്ചു.

 

 

കൊല്ലമുള സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം മാര്‍ച്ച് 21ന്
കൊല്ലമുള സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 21ന് രാവിലെ 11.30ന് റവന്യു, ഭവന, നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വഹിക്കും. കൊല്ലമുള സെന്റ് മരിയ ഗൊരേത്തി ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയാവും.  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ല കളക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത് നൂറ് ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്നത്.

കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ ഉദ്ഘാടനവും,
ധനസഹായ വിതരണപ്രഖ്യാപനവും 21ന്

മിന്നല്‍ പ്രളയത്തില്‍ 2021ല്‍ കോട്ടാങ്ങല്‍ പഞ്ചായത്തില്‍ വീടിന് നാശനഷ്ടം നേരിട്ടവര്‍ക്കുള്ള ധനസഹായ വിതരണ പ്രഖ്യാപനവും 44 ലക്ഷം രൂപ മുതല്‍ മുടക്കി കോട്ടാങ്ങല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനവും മാര്‍ച്ച് 21 ന് രാവിലെ പത്തിന്് കുളത്തൂര്‍ ദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ വച്ച് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്യും. ജീവനക്കാര്‍ക്കുള്ള പ്രശംസാപത്രവും വിതരണം ചെയ്യും.
അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി ചടങ്ങില്‍ മുഖ്യഅതിഥി ആയിരിക്കും. പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. പത്തനംതിട്ട ജില്ല കളക്ടര്‍ ഡോക്ടര്‍ ദിവ്യ എസ് അയ്യര്‍,  അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാര്‍, തഹസില്‍ദാര്‍ എം.ടി. ജെയിംസ് തുടങ്ങിയവര്‍ പങ്കെടുക്കും.
മിന്നല്‍ പ്രളയത്തില്‍ നാശനഷ്ടം സംഭവിച്ച കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്തിലെ 419 വീടുകള്‍ക്ക് പ്രളയ ദുരിതാശ്വാസ ധനസഹായത്തിന് അര്‍ഹതയുള്ളതായി കണ്ടെത്തിയിരുന്നു. ഇതിനായി 1,91,53,200 രൂപ ധനസഹായമായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഓരോ വ്യക്തികളുടെയും അക്കൗണ്ടുകളിലേക്ക് തുക നിക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത് നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ഗതാഗത നിയന്ത്രണം
അബാന്‍ ജംഗ്ഷന്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ആവശ്യത്തിലേക്കായി പത്തനംതിട്ട റിംഗ് റോഡില്‍ മാര്‍ച്ച് 21 മുതല്‍ പ്രവര്‍ത്തി പൂര്‍ത്തിയാകുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ആദ്യഘട്ടമായി പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് മുതല്‍ എസ്.പി  ഓഫീസ് ജംഗ്ഷന്‍ വരെ ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ഡിഎല്‍ആര്‍എസി മീറ്റിംഗ് 25 ന്
ഡിഎല്‍ആര്‍എസി മീറ്റിംഗ് 25 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് കളക്ടറേറ്റില്‍ ചേരും.

ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ബജറ്റ്  പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍  വൈസ് പ്രസിഡന്റ് പി.എം.  ജോണ്‍സണ്‍ അവതരിപ്പിച്ചു. ഇ.എ. ഇന്ദിര  (വികസനകാര്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍),  കെ.പി. മുകുന്ദന്‍  (ക്ഷേമകാര്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍), അഡ്വ കെ.ജെ. സിനി (ആരോഗ്യവും വിദ്യാഭ്യാസവും സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍), എം.എസ്. സിജു, ഗീതാ സദാശിവന്‍,  ജയശ്രീ മനോജ്,  സജി തെക്കുംകര,  വിന്‍സന്‍ തോമസ്, കെ.ആര്‍. തുളസിയമ്മ,  കെ.ജി. സുരേഷ്,  ഗ്രേസി ശാമുവേല്‍ (ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍), ജി അനില്‍കുമാര്‍ (സെക്രട്ടറി, ഗ്രാമപഞ്ചായത്ത്), വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
മുന്‍ബാക്കി ഉള്‍പ്പടെ 12,45,05,700 രൂപാ വരവും 12,25,78,000 രൂപാ ചെലവും കണക്കാക്കിയിട്ടുള്ള ബജറ്റില്‍ 19,27,700 രൂപായുടെ മിച്ചമാണ് ലഭ്യമായിട്ടുള്ളത്. കാര്‍ഷികമേഖല, ക്ഷീരവികസനം, വീട് മെയിന്റനന്‍സ്, പശ്ചാത്തല സൗകര്യങ്ങള്‍, തെരുവു വിളക്ക് പരിപാലനം, പാലിയേറ്റീവ് കെയര്‍, ഭക്ഷ്യ സുരക്ഷ, മൃഗസംരക്ഷണം, വനിതാ-ശിശു വികസനം, സാമൂഹ്യ സുരക്ഷ, ആസ്തികളുടെ സംരക്ഷണം, കുടിവെള്ള പദ്ധതികള്‍, ജലജീവന്‍ മിഷന്‍, നിലാവ് പദ്ധതി, ഘടക സ്ഥാപനങ്ങള്‍ക്ക് ഐഎസ്ഒ, സാറ്റ്ലൈറ്റ് മാപ്പിംഗ്, ബയോഡൈവേഴ്സിറ്റി രജിസ്റ്റര്‍ പുതുക്കല്‍, സുഭിക്ഷ കേരളം പദ്ധതി എന്നിവയ്ക്കും ബജറ്റ് പരിഗണന നല്‍കി.
ചെറുകിട വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലന്തൂര്‍ ഖാദി ഭവനുമായി ചേര്‍ന്ന് ഖാദി ഗ്രാമ വ്യവസായം എന്ന പദ്ധതിയിലൂടെ എല്ലാ വാര്‍ഡിലെയും ഗുണഭോക്താക്കള്‍ക്കും പരിശീലനം നല്‍കി, ചര്‍ക്കയും തറിയും വിതരണം ചെയ്ത്,  വരുമാന മാര്‍ഗമായി വികസിപ്പിക്കുന്നതിനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.
ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് മാര്‍ക്കറ്റിലെ കെട്ടിടം നവീകരിച്ച് ഗ്രാമപഞ്ചായത്തിലെ ശുചിത്വ പരിപാലന വിഭാഗത്തിന്റെ ഓഫീസ് മുറി ഉള്‍പ്പടെ ഉപയോഗ യോഗ്യമാക്കുന്നതിന് ഒരു കോടി രൂപാ വകയിരുത്തി. നിര്‍മാണത്തിന്റെ അതിവേഗ നടത്തിപ്പിനായി കൂടുതല്‍ തുക കണ്ടെത്തുന്നതിന് 2022-23 വര്‍ഷത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കും.
അംഗണവാടികള്‍ക്ക് സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനായി 30 ലക്ഷം രൂപാ വകയിരുത്തിയിട്ടുണ്ട്. തെരുവു വിളക്കിന് പുതിയതായി ഇലക്ട്രിക്കല്‍ ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനും, കുടിവെള്ളത്തിനായി പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിനും ബജറ്റില്‍  പരിഗണന  നല്‍കിയിട്ടുണ്ട്.   ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ വീട് നിര്‍മാണം ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.  ബൃഹത്തായ ഒരു കുടിവെള്ള പദ്ധതിയിലേക്ക് പഞ്ചായത്ത് വിഹിതം മാറ്റി വയ്ക്കല്‍, ശ്മശാനത്തിനും ആധുനിക അറവുശാലയ്ക്കും  സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മാണം എന്നിവയും ബജറ്റ് ലക്ഷ്യം വയ്ക്കുന്നു.
കുന്നത്തുചിറ നവീകരണത്തിനായും അനുബന്ധമായി മിനി പാര്‍ക്ക് നിര്‍മാണത്തിനായും  15 ലക്ഷം രൂപാ  വകയിരുത്തി.   ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ നവീകരണത്തിന് 15 ലക്ഷം രൂപ വകയിരുത്തി. മാര്‍ക്കറ്റ് കോംപ്ലക്സ്, കമ്മ്യൂണിറ്റി ഹാള്‍  നവീകരണം എന്നിവയില്‍ കൂടി മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിനും, ഒപ്പം തന്നെ  വരുമാന വര്‍ധനവിനും  ഊന്നല്‍ നല്‍കുന്നു.

മറ്റ്  പ്രധാന വകയിരുത്തലുകള്‍:
കൃഷിയും മൃഗ സംരക്ഷണവും – 50 ലക്ഷം രൂപ. കുടിവെള്ളം – 32 ലക്ഷം രൂപ. അഗതികള്‍, വൃദ്ധര്‍, വികലാംഗര്‍, വനിതകള്‍- 30 ലക്ഷം രൂപ. മാലിന്യ സംസ്‌കരണം – 30 ലക്ഷം രൂപ.

ഉല്‍പാദന ഉപാധികള്‍ വിതരണം ചെയ്തു
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കേരഗ്രാമം പദ്ധതിയില്‍ ഉല്‍പാദന ഉപാധികള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ എല്ലാ കേര കര്‍ഷകര്‍ക്കും ആനുകൂല്യം ലഭിക്കുന്ന പദ്ധതിയാണ് ഇത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ റാഹേല്‍, വിദ്യാധരപണിക്കര്‍, ശ്രീകുമാര്‍, ശ്രീവിദ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലാലി ജോണ്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.റീജ, കൃഷി ഓഫീസര്‍ ലാലി, കേര സമിതി ഭാരവാഹികളായ ഗിരിഷ്, അജയമോഹന്‍, വിശ്വനാഥന്‍ ആചാരി, കൃഷി അസിസ്റ്റന്റ് ജീജി, ജസ്റ്റിന്‍ സുരേഷ് എന്നിവര്‍ പങ്കെടുത്തു.

ക്ലീന്‍ ആകാന്‍ പന്തളം തെക്കേക്കര
സമ്പൂര്‍ണമാലിന്യവിമുക്ത പഞ്ചായത്തായി മാറാന്‍ പന്തളം തെക്കേക്കര ഒരുങ്ങുന്നു. ഇതിനായി നടപ്പാക്കുന്ന തട്ട ഗ്രാമം ഹരിത മനോഹരം പദ്ധതിയില്‍ എല്ലാ വീടുകളിലും ഒരു മാലിന്യ സംസ്‌കരണ ഉപാധി സ്ഥാപിക്കുന്നതിന് റിംഗ് കംപോസ്റ്റ് സ്ഥാപിക്കുന്ന പ്രവര്‍ത്തനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ റാഹേല്‍, വിദ്യാധരപ്പണിക്കര്‍, പ്രിയ ജ്യോതികുമാര്‍, ശ്രീവിദ്യ, വിഇഒ സുനില്‍ ബാബു, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.