Trending Now

പ്രമാടം പഞ്ചായത്ത് മേഖലയിലെ കുടിവെള്ളക്ഷാമം ഉടന്‍ പരിഹരിക്കണം : മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി

KONNIVARTHA.COM : അതിരൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രമാടം ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ  സംഘടിപ്പിച്ചു.

 

 

കുടിവെള്ളക്ഷാമം നേരിടുന്നതിൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ദയനീയമായി പരാജയപ്പെട്ടെന്നും മുടന്തൻ ന്യായങ്ങൾ പറയാതെ അടിയന്തരമായി കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വാഹനങ്ങളിൽ കുടി വെള്ളം എത്തിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്നും ശുദ്ധജല വിതരണം കാര്യക്ഷമമായി നടത്തുന്നതിനുള്ള ഇടപെടലുകൾ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ധർണ ഉദ്ഘാടനം ചെയ്തു കൊണ്ട്
ഡിസിസി വൈസ് പ്രസി റോബിൻ പീറ്റർ പറഞ്ഞു .

 

പ്രമാടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വിശ്വംഭരൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു.പ്രതിഷേധ ധർണയിൽ ജില്ലാ പഞ്ചായത്തംഗം വി .റ്റി.അജോമോൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ ആർ പ്രമോദ്, ശ്രീകല നായർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
എം.കെ .മനോജ് ,നിഖിൽ ചെറിയാൻ ,ആനന്ദവല്ലിയമ്മ, പ്രസീതരഘു ,രാഗി സനൂപ് ,
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോസ് പനച്ചക്കൽ ,ദളിത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് കെ .ആർ. മനോഹരൻ ,ലിസി ജയിംസ് ,രാജേഷ് എം, ജെൽവിൻ ജെയിംസ്, അന്നമ്മ ഫിലിപ്പ്, സിജിൻ ജോർജ്, ജഗൻ ആർ നായർ ,ശ്യാം വെള്ളപ്പാറ,
അഭിലാഷ് പുന്നമൂട്ടിൽ, സി .എ .ശിവാനന്ദൻ, അരുൺകുമാർ ,രാജു കണ്ണങ്കര ,ബീന തോമസ് ,എന്നിവർ പ്രസംഗിച്ചു.

error: Content is protected !!