Trending Now

ചൈനയില്‍ കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായി

 

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച പുറത്തുവന്ന കണക്കുകളനുസരിച്ച് ചൈനയിലുടനീളം ഏകദേശം മൂന്നുകോടി ജനങ്ങള്‍ ലോക്ഡൗണിലാണ്. ചൈനയിലെ കോവിഡ് കേസുകള്‍ ദിവസേന ഇരട്ടിക്കുന്നത് ലോകത്താകമാനം ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ചൈനയുടെ ‘സീറോ-കോവിഡ്’ യജ്ഞത്തിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ഒമിക്രോണ്‍ വ്യാപനം.രാജ്യവ്യാപകമായി കുറഞ്ഞത് 13 നഗരങ്ങളെങ്കിലും ചൊവ്വാഴ്ച പൂര്‍ണ്ണമായും ലോക്ഡൗണിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നഗരങ്ങളിലും ഭാഗിക ലോക്ക്ഡൗണ്‍ തുടരുകയാണ്. ഈ വ്യാപനം ഇന്ത്യ സൂക്ഷമമായി നിരീക്ഷിക്കുന്നു . കേരളത്തില്‍ വ്യാപനം കുറവു വന്ന സാഹചര്യത്തില്‍ ഇനിയും കൂടാതെ ഇരിക്കാന്‍ ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഏറെ ശ്രദ്ധിക്കണം .

ഒരു നിയന്ത്രണവും ഇല്ലാതെ ജനം പെരുമാറുന്നു . മിക്കവരും മാസ്ക്ക് പോലും ഉപേക്ഷിച്ചു .മാതൃകയാകേണ്ട രാഷ്ട്രീയ നേതാക്കളിലും മുക്കാല്‍ ഭാഗവും മാസ്ക്ക് ഉപേക്ഷിച്ചു . ഇവര്‍ക്ക് എതിരെ ആരോഗ്യ വകുപ്പോ പോലീസോ കേസ് ഇല്ല . കൂന്താലി എടുത്തു കൂലിവേല ചെയ്യുന്നവന്‍ മാസ്ക്ക് ധരിച്ചില്ല എങ്കില്‍ ഉടന്‍ പെറ്റി .പോലീസ് ഈ രീതി നിര്‍ത്തുക .ആദ്യം മാസ്ക്ക് ഇല്ലാത്ത മന്ത്രിമാര്‍ക്ക് പെറ്റി അടിക്കുക .പിന്നെ ഉന്നത ജീവനകാര്‍ക്കും എന്നിട്ട് പോരെ സാധാരണക്കാരന് നേരെ ഉള്ള “മെക്കിട്ടു” കയറ്റം .