Trending Now

ഇരുമ്പുഷീറ്റുകൾ മോഷ്ടിച്ചു കടത്തിയ 3 പേർ അറസ്റ്റിൽ

konni vartha.com : ഷെഡിൽ സൂക്ഷിച്ചിരുന്ന 4 ഇരുമ്പുഷീറ്റുകൾ  ഓട്ടോറിക്ഷയിൽ കടത്തിയ 3 പ്രതികളെ റാന്നി പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. റാന്നി പഴവങ്ങാടി ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിനു സമീപം ചാലുങ്കൽ സി പി വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഷെഡിൽ സൂക്ഷിച്ചിരുന്ന
ഇരുമ്പ് ഷീറ്റുകൾ ഇന്നലെ (03.03.2022) ഉച്ചക്ക് ഒരുമണിക്ക് മോഷ്ടാക്കൾ കടത്തിയത്. റാന്നി പുതുശ്ശേരിമല വിനീഷ് ഭവനിൽ വിശ്വനാഥൻ നായർ മകൻ വിനേഷ് കുമാർ എ വി (36),
വടശ്ശേരിക്കര ഇടക്കുളം മുല്ലത്താനത്ത് ശിവരാമൻ മകൻ സിബി എം എസ് (40), പഴവങ്ങാടി ചെല്ലക്കാട് മഠത്തുംപടി പാറക്കുഴിയിൽ ചാക്കോ മകൻ തങ്കച്ചൻ @ ഡിക്കി (57) എന്നിവരെ റാന്നി പോലീസ് ഇൻസ്‌പെക്ടർ എം ആർ സുരേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം
ഇട്ടിയപ്പാറയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

 

ഓട്ടോറിക്ഷയും മോഷണമുതലുകളും പിടിച്ചെടുത്തു. ഒന്നും രണ്ടും പ്രതികളെ ഇന്നലെ വൈകിട്ട് തന്നെ ഇട്ടിയപ്പാറ ബീവറേജ്‌സ് ഷോപ്പിനടുത്തുനിന്നും പിടികൂടിയിരുന്നു. മൂന്നാം പ്രതിയെ ഇട്ടിയപ്പാറയിൽ നിന്നും ഇന്ന് വെളുപ്പിനാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ
സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടറെ കൂടാതെ എസ് ഐ മാരായ സായി സേനൻ, അനിൽ എസ് കെ, എസ് സി പി ഓ മാരായ മണിലാൽ, സുധീഷ്, ബിജു, സി പി ഓ മാരായ ജോൺ ഡേവിഡ്
ജോയ്, സുഭാഷ് ചന്ദ്രൻ എന്നിവരാണ് ഉണ്ടായിരുന്നത്.

error: Content is protected !!