Trending Now

റാന്നി പെരുനാട് പഞ്ചായത്തില്‍ ഓവര്‍സീയര്‍ ഒഴിവ്

KONNI VARTHA.COM : റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് സിവില്‍ ഡിപ്ലോമ, സര്‍ട്ടിഫിക്കേറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് എന്നിവ സഹിതം ഈ മാസം എട്ടിന് വൈകിട്ട് അഞ്ചിന് മുന്‍പായി പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം.

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തിദിനങ്ങളില്‍ പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നോ പഞ്ചായത്ത് വെബ്സൈറ്റ് മുഖേനയോ അറിയാം.
ഫോണ്‍ : 04735-240230.

error: Content is protected !!