Trending Now

പതിനൊന്നു വർഷം മുമ്പുള്ള കൊലക്കേസിൽ ഒളിവിലായിരുന്ന പ്രതി കോന്നി പോലീസ് പിടിയിൽ

KONNI VARTHA.COM : കോന്നി പോലീസ് സ്റ്റേഷനിൽ 2011 ൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിൽ  ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പ്രത്യേക അന്വേഷണ സംഘം കുടുക്കി. 2011 മേയ് 7 നാണ് കേസിന് ആസ്പദമായ സംഭവം. വി കോട്ടയം ആഴക്കൂട്ടം എന്ന സ്ഥലത്ത് സന്തോഷ്‌ എന്നയാളുടെ വീടിന്റെ സിറ്റൗട്ടിൽ വച്ച് ക്ലമെന്റ് (30) എന്നയാളെപട്ടിക കഷ്ണം കൊണ്ട് തലയ്ക്കു പിന്നിലടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ തിരുവനന്തപുരം വട്ടപ്പാറ മുക്കോലകുഴുനോട് മഞ്ഞൻകോട് കോളനിയിൽ പ്രകാശി(41) നെയാണ് ഇന്ന് (28.02.2022) രാവിലെ 7 മണിക്ക് വട്ടപ്പാറയിൽ വച്ച് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതി വിചാരണാവേളയിലൊന്നും തന്നെ കോടതിയിൽ ഹാജരായിരുന്നില്ല. കോടതിയുടെ ലോങ്ങ്‌ പെന്റിങ് വിഭാഗത്തിൽപ്പെടുത്തപ്പെട്ട കേസ് കോന്നി ഡി വൈ എസ് പി ആർ ബൈജു കുമാറിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം   അന്വേഷിച്ചുവരികയായിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം വ്യാപിപ്പിച്ച അന്വേഷണത്തിനൊടുവിൽ പ്രതിയെ പ്രത്യേക സംഘം തന്ത്രപൂർവം കുടുക്കുകയാണുണ്ടായത്. കോന്നി എസ് എച്ച് ഓ അരുൺ ജി, എസ് ഐ സജു എബ്രഹാം, സി പി ഓ മാരായ ബിജു, രാജേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

error: Content is protected !!