Trending Now

റൂസയിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒഴിവ്

konnivartha.com : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സംസ്ഥാന റൂസാ കാര്യാലയത്തിൽ ടാലി ഡേറ്റ എൻട്രി ഓപ്പറേറ്ററുടെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ (755 രൂപ പ്രതിദിനം) ഒരു വർഷത്തെ കരാർ നിയമനത്തിന് കേരള/ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുള്ള 22നും 40നും മദ്ധ്യേ പ്രായമുള്ള എം.കോമും ടാലിയും യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

 

അപേക്ഷകൾ നേരിട്ടോ തപാലിലോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് 4.അപേക്ഷയിൽ ഫോൺ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ രേഖപ്പെടുത്തിയിരിക്കണം.

 

വിലാസം: കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം യൂണിവേഴ്‌സിറ്റി പി.ഒ, തിരുവനന്തപുരം-695034. ഇ-മെയിൽ: [email protected], ഫോൺ: 0471-2303036.

error: Content is protected !!