Konnivartha. Com :അച്ചൻകോവിൽ-പ്ലാപ്പള്ളി റോഡ് 3 റീച്ചുകളിലാണ് പുനർനിർമ്മാണം. തണ്ണിത്തോട് -ചിറ്റാർ ആദ്യ റീച്ച് 5.9 കിലോമീറ്ററാണ്.3.80 കിലോമീറ്റർ ദൂരത്തിൽ ഉറുമ്പിനി -വാലുപാറ റോഡ് രണ്ടാം റീച്ചും സീതത്തോട് പാലമാണ് മൂന്നാം റീച്ചിൽ ഉൾപ്പെടുന്നത്.
വനത്തിൽ കൂടി കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡിന് വീതി കൂട്ടി നിർമ്മിക്കേണ്ടതുണ്ട്. അച്ചൻകോവിൽ-കല്ലേലി, തണ്ണിത്തോട് – ചിറ്റാർ ഭാഗങ്ങളിൽ വനം വകുപ്പ് അനുമതിയോടെയാണ് നിർമ്മാണം നടത്തുന്നത്.
സീതത്തോട് പാലം ഉൾപ്പടെ വനേതര മേഖലയിലെ നിർമ്മാണം ഉടൻ തന്നെ ആരംഭിക്കാൻ കഴിയും.
10 മുതൽ 12 മീറ്റർ വരെ വീതിയിലാവും റോഡ് നിർമ്മിക്കുക. .ബി.എം &ബി. സി സാങ്കേതിക വിദ്യയിലാണ് റോഡ് നിർമ്മിക്കുക. കേരള സംസ്ഥാന റോഡ് ഫണ്ട് ബോർഡിൻ്റെ (കെ.ആർ.എഫ്.ബി) ചുമതലയിലാണ് റോഡ് നിർമ്മാണം നടത്തുന്നത്.
ജില്ലയിലെ പ്രധാന റോഡായി അച്ചൻകോവിൽ- പ്ലാപ്പള്ളി മാറും. സീതത്തോട് പാലവും പദ്ധതിയുടെ ഭാഗമാണ്.ശബരിമല തീർത്ഥാടകർക്കു പ്രയോജനകരമായ പാത യാണിത്.